Wednesday, March 11, 2026 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 02.39 PM

കേരള ബജറ്റ് നവകേരളത്തിനായുള്ള കരുത്തുറ്റ ചുവടുവെപ്പ്: സംസ്‌കൃതി ഖത്തർ

uploads/news/2026/02/826448/samskrithi-qutar.jpg

ദോഹ: കേരള സർക്കാർ അവതരിപ്പിച്ച 2026-ലെ ബജറ്റ് പ്രവാസികളെയും സാധാരണക്കാരെയും ചേർത്തുപിടിക്കുന്നതാണെന്ന് സംസ്‌കൃതി ഖത്തർ സംഘടിപ്പിച്ച ബജറ്റ് അവലോകന യോഗം വിലയിരുത്തി. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള ബജറ്റ് നിർദ്ദേശങ്ങളെ യോഗം സ്വാഗതം ചെയ്തു.സംസ്‌കൃതി ഹാളിൽ നടന്ന പരിപാടിയിൽസംസ്കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ചു.സംസ്കൃതി ജനറൽ സെക്രട്ടറിയും, ലോകകേരള സഭഅംഗവുമായ ഷംസീർ അരിക്കുളം, ലോകകേരള സഭ അംഗം റൗഫ് കൊണ്ടോട്ടി, അഡ്വ. റഷീദ്
എന്നിവർ ബജറ്റ് വിശകലനം ചെയ്തുകൊണ്ട് സംസാരിച്ചു. വികസനവും ക്ഷേമവും സമന്വയിപ്പിച്ചുകൊണ്ടുള്ള ബജറ്റ് നവകേരള നിർമ്മിതിക്ക് വേഗത കൂട്ടുമെന്ന് അവലോകനയോഗം അഭിപ്രായപ്പെട്ടു. സംസ്കൃതി സെക്രട്ടറിമാരായ ബിജു പി. മംഗലം സ്വാഗതവും അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW