-->
ദോഹ: ഖത്തറിലെ പ്രവാസി ക്ഷേമകാര്യ പ്രവർത്തകനും സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവും സാമ്പത്തിക വിദഗ്ധനുമായ ലോകകേരള സഭ അംഗം അബ്ദുൽ റൗഫ് കൊണ്ടോട്ടിയെ ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബ് (ജി.ആർ.സി.സി) ആദരിച്ചു. ലോക കേരള സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രവർത്തനമികവിനും പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കവി രൺജിത്ത് ചെമ്മാട് അബ്ദുൽ റൗഫ് കൊണ്ടോട്ടിയെ പൊന്നാട അണിയിച്ചു. തൊഴിൽ നിയമങ്ങളിലെ വൈദഗ്ധ്യവും പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിലെ ബോധവൽക്കരണവും അദ്ദേഹത്തെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ പ്രിയങ്കരനാക്കുന്നു.പ്രവാസ ലോകത്ത് അദ്ദേഹം നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളും നിയമ സഹായങ്ങളും മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പ്രൊഫഷണൽ മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും കാത്തുസൂക്ഷിക്കുന്ന അബ്ദുൽ റൗഫ് കൊണ്ടോട്ടിയുടെ പ്രവർത്തനം വരുംതലമുറയ്ക്ക് പ്രചോദനമാണ് .ജി .ആർ.സി.സി. പ്രസിഡന്റ് രോഷ്നി കൃഷ്ണൻ, സിനിമ താരം ഹരി പ്രസാദ് വർമ്മ, ജി ആർ സി ഉപദേശക സമിതി അംഗങ്ങളായ അമാനുള്ള വടക്കാങ്ങര, സുബൈർ പാണ്ഡവത്ത്,വിനേഷ് ഹെഗ്‌ഡെ, ഷെഫിൻ ഷംസുദ്ദീൻ, സുബീർ, ഹണി, റിനിഷ, വേദിക, ജസ്ന, പ്രണവ്, ജിഷ സാഗർ തുടങ്ങിയവർ ആശംസകൾ നേർന്നുസംസാരിച്ചു.
ഷഫീക്ക് അറക്കൽ