Friday, March 13, 2026 Last Updated 19 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 10.04 AM

ഞാന്‍ എന്നേക്കും വിലമതിക്കുന്ന നിമിഷം; ഗസല്‍ ഇതിഹാസം ഗുലാം അലിക്ക് മുന്നില്‍ പാട്ടു പാടി മിഥുന്‍ ജയരാജ്

mithun-jayaraj
photo-www.instagram.com/mithunjayaraj/

ഗസല്‍ മാന്ത്രികന്‍ ഗുലാം അലിക്ക് മുന്നില്‍ പാട്ടു പാടാനായതിന്റെ സന്തോഷം പങ്കിട്ട് ഗായകന്‍ മിഥുന്‍ ജയരാജ്. സ്വപ്‌നം കാണാന്‍ പോലും പറ്റാത്തത്രയും വലിയ കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്ന് മിഥുന്‍ കുറിച്ചു. ഗുലാം അലിക്ക് മുന്നില പാടുന്ന വീഡിയോയും അദ്ദേഹത്തിനെറ അനുഗ്രഹം വാങ്ങുന്ന ചിത്രങ്ങളും മിഥുന്‍ കുറിച്ചു. ഒരു വിവാഹച്ചടങ്ങില്‍ വെച്ചാണ് മിഥുന് ഗുലാം അലിക്ക് മുന്നില്‍ പാടാന്‍ അവസരം ലഭിച്ചത്.

‘ചിലപ്പോഴൊക്കെ സംഗീതം നിങ്ങളെ സ്വപ്‌നം കാണാന്‍ പോലും ധൈര്യപ്പെടാത്ത സ്ഥലങ്ങളിലേക്ക് എത്തിക്കും. ഇന്നലെ അത്തരത്തിലൊരു രാത്രിയായിരുന്നു. ഗുലാം അലി സാഹിബിന്റെ മുന്നില്‍ പാടുന്നത് ഞാന്‍ ഒരിക്കലും സ്വപ്‌നം പോലും കണ്ടിട്ടില്ലാത്ത കാര്യമാണ്. ഈ വിവാഹത്തിന് ഞങ്ങളെ ക്ഷണിച്ച മുസ്തഫ അല്‍മനയ്ക്ക് നന്ദി. എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്കും എന്നെ പാടാന്‍ വിളിച്ചതിനും നന്ദി. ഇത് ഞാന്‍ എന്നേക്കും വിലമതിക്കുന്ന ഒരു നിമിഷമാണ്’ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് മിഥുന്‍ കുറിച്ചത്.

ഗുലാം അലിയുടെ ‘മെഹ്ഫില്‍ മേം ബാര്‍ ബാര്‍ പര്‍ നസര്‍ ഗയി’ എന്ന ഗസലാണ് മിഥുന്‍ ജയരാജ് മനോഹരമായി പാടുന്നത്. മിഥുന്റെ പാട്ട് ആസ്വദിച്ചു കേള്‍ക്കുന്ന ഗുലാം അലിയെ വീഡിയോയില്‍ കാണാം. പാട്ട് ഗംഭീരമാശയന്ന് കൈകൊണ്ട് അദ്ദേഹം ആംഗ്യം കാണിക്കുന്നതും വീഡിയോയില്‍ കാണാം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW