-->
മിഥുന്‍ ജയരാജും ഭാര്യ ഇന്ദുവും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. സീ കേരളം ചാനലിലെ സരിഗമപ റിയാലിറ്റി ഷോയില്‍ മെന്റര്‍മാരായി ഇരുവരുമുണ്ടായിരുന്നു. ഇവരുടെ മകളും ഇടയ്ക്ക് ഷോയിലേക്ക് എത്തിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പങ്കിടുന്നവരാണ് ഇവര്‍. വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പ്രിയമുള്ളവളേ ഇരു കടലുകൾക്ക് ഇപ്പുറവും അപ്പുറവുമാണ് നമ്മളെന്നാലും ഹൃദയം കൊണ്ട് ഞാൻ നിന്നരികൽ തന്നെയുണ്ട് . ഇരു മെയ്യും ഒരു മനസ്സുമായി നമ്മൾ ഒന്നുചേർന്ന് യാത്ര തുടർന്ന ഈ 14 സംവത്സരവും അനിർവ്വചനീയമായ സന്തോഷം നിന്റെ ജീവിതത്തിൽ പകരുവാൻ സാധിച്ചതിൽ ഞാനതീവ കൃതാർത്ഥനാണെന്നു പറയുവാൻ ഞാനീ അവസരം വിനിയോഗിക്കുന്നു. ഇത്രയും നല്ല ജിവിത സഹയാത്രികനെ കിട്ടിയതിൽ നീ അതീവ സന്തുഷ്ട ആണെന്ന തിരിച്ചറിവു എന്നെയും സന്തുഷ്ടനാക്കുന്നു. ഇനി മുമ്പോട്ടുള്ള യാത്രയിലും നമ്മൾ ഇതു പോലെ തന്നെ അനവരതം, അനസ്യൂതം യാത്ര തുടരുമെന്ന പ്രതീക്ഷയോടു കൂടെ, വിവാഹ വാർഷിക മംഗളദിന ശുഭാശംസകൾ നേരുന്നു
(നബി; അക്രമം ഒന്നിനും പരിഹാരമല്ലെന്ന് ഈ കുറിപ്പ് വായിക്കാനിടയുള്ള നമ്മുടെ കുരുപ്പിനോട് നീ പറഞ്ഞ് മനസ്സിലാക്കണം. എന്റെയും നിന്റെയും ആയുരാരോഗ്യത്തിന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു. Heppy anniversary മിഥുന്‍ കുറിച്ചു.
ആനിവേഴ്‌സറി ആശംസകളുമായി ആദ്യമെത്തിയത് സയനോരയായിരുന്നു. ഞങ്ങളുടെ കരളിന്റെ കഷണങ്ങള്‍ക്ക് ആശംസ എന്നായിരുന്നു സജീഷിന്റെ കമന്റ്. ഇനിയും കൂടുതല്‍ കൂടുതല്‍ അനിര്‍വചനീയമായ(ഇടയ്ക്ക് നിര്‍വചനീയവും ആവാം) സന്തോഷങ്ങള്‍ നിറഞ്ഞ ജീവിതം ആശംസിക്കുന്നു എന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.