Saturday, March 14, 2026 Last Updated 25 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.36 PM

സെല്‍ഫടിച്ച്‌ ചെന്നൈയിന്‍

മുംബൈ: ചെന്നൈയിന്‍ എഫ്‌.സിക്കെതിരേ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ സിറ്റിക്ക്‌ ഏകപക്ഷീയമായ ഒരു ഗോള്‍ ജയം. ചെന്നൈയിന്‍ താരം പ്രീതം കോടാലിന്റെ സെല്‍ഫ്‌ ഗോളാണ്‌ മുംബൈയെ ജയത്തിലെത്തിച്ചത്‌. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തിന്റെ 53 ശതമാനം സമയത്തും പന്ത്‌ ചെന്നൈയിന്‍ താരങ്ങളുടെ പക്കലായിരുന്നു. 49-ാം മിനിറ്റിലായിരുന്നു സെല്‍ഫ്‌ ഗോള്‍ വീണത്‌്. ജോണി കൗകോയുടെ ചെന്നൈയിന്‍ പോസ്‌റ്റിലേക്കു താഴ്‌ന്നു വന്ന ക്രോസിനെ നിയന്ത്രിക്കാന്‍ കോടാല്‍ നടത്തിയ ശ്രമമാണു സെല്‍ഫ്‌ ഗോളില്‍ കലാശിച്ചത്‌. മുംബൈ കോച്ച്‌ പീറ്റര്‍ ക്രാക്‌റ്റി 4-3-3 ഫോര്‍മേഷനിലാണു ടീമിനെയിറക്കിയത്‌. മറുപക്ഷത്ത്‌ ക്ലിഫോഡ്‌ മിറാന്‍ഡ 4-4-2 ഫോര്‍മേഷനാണു താല്‍പര്യപ്പെട്ടത്‌.

Ads by Google
Thursday 19 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW