Sunday, March 15, 2026 Last Updated 15 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.36 PM

ഓസീസ്‌ വനിതകള്‍ക്ക്‌ ജയം

കാന്‍ബെറ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് 19 റണ്‍ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസീസ്‌ വനിതകള്‍ അഞ്ച്‌ വിക്കറ്റിന്‌ 163 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യക്ക്‌ ഒന്‍പത്‌ വിക്കറ്റിന്‌ 144 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
മൂന്ന്‌ ട്വന്റി20 കളുടെ പരമ്പര 1-1 നു തുല്യനിലയിലായി. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ ഹര്‍മന്‍പ്രീത്‌ കൗര്‍ ഓസീസിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ഓപ്പണര്‍ ജോര്‍ജിയ വോള്‍ (57 പന്തില്‍ ഒരു സിക്‌സറും 11 ഫോറുമടക്കം 88), ബെത്‌ മൂണി (39 പന്തില്‍ 46) എന്നിവരാണ്‌ ഓസീസിനെ മികച്ച നിലയിലെത്തിച്ചത്‌. ഫോബി ലിച്‌ഫീല്‍ഡ്‌ (ആറ്‌), എലിസ പെറി (ഏഴ്‌), ജോര്‍ജിയ വാറെം (0) എന്നിവരെയും പുറത്താക്കാന്‍ ഇന്ത്യക്കായി. ഇന്ത്യന്‍ നിരയില്‍ ഹര്‍മന്‍പ്രീത്‌ കൗര്‍ (30 പന്തില്‍ 36), ഓപ്പണര്‍ സ്‌മൃതി മന്ദാന (24 പന്തില്‍ 31), ഷഫാലി വര്‍മ (23 പന്തില്‍ 29) എന്നിവര്‍ മാത്രമാണു തിളങ്ങിയത്‌. ഓസീസിനായി ആഷ്‌ലീഗ്‌ ഗാഡ്‌നര്‍ മൂന്ന്‌ വിക്കറ്റും കിം ഗാരേത്‌, അനാബെല്‍ സതര്‍ലന്‍ഡ്‌, സോഫി മോളിനക്‌സ് എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവുമെടുത്തു.

Ads by Google
Thursday 19 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW