Tuesday, March 10, 2026 Last Updated 28 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 04.00 PM

ലോഞ്ച് വിലയെക്കാള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം സാംസങ്ങിന്റെ ഈ 5ജി സ്മാര്‍ട്ട്‌ഫോണ്‍

uploads/news/2026/02/826265/phn img.gif

സാംസങ് കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് സാംസങ് ഗാലക്‌സി F70e 5G (Samsung Galaxy F70e 5G). കഴിഞ്ഞ ദിവസം ഈ സാംസങ് ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നു. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്‌ലിപ്പ്കാര്‍ട്ട്, തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ഇപ്പോള്‍ ഈ ഫോണ്‍ വാങ്ങാന്‍ ലഭ്യമാണ്. ഇതിന്റെ യഥാര്‍ഥ വില ആരംഭിക്കുന്നത് 12999 രൂപ വിലയിലാണെങ്കിലും ലോഞ്ച് ഓഫറുകള്‍ ലഭ്യമായതിനാല്‍ പരിമിത കാലത്തേക്ക് ലോഞ്ച് വിലയെക്കാള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിയ്ക്കും.

സാംസങ് ഗാലക്‌സി F70e 5G യുടെ 4GB + 128GB മോഡലിന് 12,999 രൂപയും 6GB + 128GB മോഡലിന് 14,999 രൂപയുമാണ് വില. 1000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് ആണ് ഈ മോഡലിന് ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമായിരിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തിയാല്‍ 11999 രൂപ, 13999 രൂപ വിലകളില്‍ ഈ വേരിയന്റുകള്‍ വാങ്ങാനാകും. സ്പോട്ട്ലൈറ്റ് ബ്ലൂ, ലൈംലൈറ്റ് ഗ്രീന്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭ്യമാണ്. 167.4x 77.4 x 8.2mm വലിപ്പവും 199g ഭാരവും ഗാലക്‌സി എഫ്70e 5ജിക്ക് ഉണ്ട്. ഈ ഫോണിന്റെ പിന്‍ ഭാഗത്ത് പിന്‍ഭാഗത്ത് തുകല്‍ പോലുള്ള ഫിനിഷ് നല്‍കിയിരിക്കുന്നു.

ബാറ്ററി ലൈഫ് ആണ് ഈ ഫോണിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നായി സാംസങ് എടുത്തുകാണിക്കുന്നത്. 6,000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഇത് ഒറ്റ ചാര്‍ജില്‍ രണ്ട് ദിവസം വരെ നിലനില്‍ക്കുമെന്ന് സാംസങ് പറയുന്നു. 25W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയോടെയാണ് ഗാലക്‌സി എഫ്70ഇ 5ജി എത്തിയിട്ടുള്ളത്. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.4GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാന്‍ IP54 റേറ്റിങ് ഇതിലുണ്ട്.

6.7-ഇഞ്ച് (720 x 1600 പിക്‌സലുകള്‍) HD+ LCD സ്‌ക്രീന്‍, 800 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 2-സ്റ്റെപ്പ് ടെമ്പര്‍ഡ് ഗ്ലാസ് പ്രൊട്ടക്ഷന്‍, ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും സാംസങ് ഗാലക്‌സി എഫ്70ഇ 5ജി വാഗ്ദാനം ചെയ്യുന്നു. f/1.8 അപ്പേര്‍ച്ചറുള്ള 50MP മെയിന്‍ ക്യാമറ, f/2.4 അപ്പേര്‍ച്ചറുള്ള 2MP ഡെപ്ത് സെന്‍സര്‍, LED ഫ്‌ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും മറ്റുമായി f/2.0 അപ്പേര്‍ച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതില്‍ ഉണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വണ്‍ UI 8 -ല്‍ ആണ് പ്രവര്‍ത്തനം. 6 OS അപ്ഗ്രേഡുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ മോഡലിന് ലഭിക്കും.

Ads by Google
Ads by Google
TRENDING NOW