-->
ദോഹ: കേരള രാഷ്ട്രീയത്തിലെ ധീഷണശാലികളായ നേതാക്കളായിരുന്ന ജി. കാർത്തികേയന്റെയും തലേക്കുന്നിൽ ബഷീറിന്റെയും സ്മരണ പുതുക്കി ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ കമ്മിറ്റി 'സ്മൃതി സംഗമം 2026' സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ നടന്ന ചടങ്ങിൽ കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എസ്. ശബരിനാഥൻ മുഖ്യാതിഥിയായിരുന്നു. കേരള രാഷ്ട്രീയത്തിന് കൃത്യമായ ദിശാബോധം നൽകുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചവരായിരുന്നുമുൻ കേരളാ നിയമസഭാ സ്പീക്കർ ജി. കാർത്തികേയനും , മുൻ എം.പി തലേക്കുന്നിൽ ബഷീറുമെന്ന് കെ.എസ്. ശബരിനാഥൻ അനുസ്മരിച്ചു. പൊതുപ്രവർത്തന രംഗത്തെ അവരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ വരുംതലമുറയ്ക്കും വലിയ പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻകാസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മുനീർ പള്ളിക്കൽ അധ്യക്ഷത വഹിച്ച അനുസ്മരണ ചടങ്ങ് ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് താജുദ്ദീൻ ചീരക്കുഴി ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഇൻകാസ് ഖത്തർ മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ, രക്ഷാധികാരി കെ.കെ. ഉസ്മാൻ, ഇൻകാസ് സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, ഐ.എസ്.സി സെക്രട്ടറി ബഷീർ തൂവാരിക്കൽ, ജയപാൽ മാധവൻ, അൻവർ സാദത്ത്, ഷിബു സുകുമാരൻ, സൂരജ് പോത്തൻകോട്, ഫൈസൽ ഹസ്സൻ, ലേഡീസ് വിംഗ് പ്രസിഡന്റ് സിനിൽ ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.ഇൻകാസ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ശങ്കർ സ്വാഗതവും വൈസ് പ്രസിഡന്റ് സലിം കല്ലറ നന്ദിയും പറഞ്ഞു.
പ്രവാസ ലോകത്ത് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇൻകാസിന്റെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിനും ഇത്തരം സ്മരണകൾ വലിയ ഊർജ്ജമാണ് നൽകുന്നതെന്ന് യോഗം വിലയിരുത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി നേതാക്കളും യൂത്ത് വിംഗ് - ലേഡീസ് വിംഗ് പ്രതിനിധികളും ചടങ്ങിൽ സാന്നിധ്യം വഹിച്ചു.
ഷഫീക്ക് അറക്കൽ