-->
ദോഹ: മന്ദലാംകുന്ന് വെൽഫയർ അസോസിയേഷൻ (MWAQ) 2026–2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദോഹയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് ഐകകണ്ഠേന പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. സംഘടനയുടെ പ്രസിഡന്റായി ഷാഹുൽ കോട്ടപ്പുറത്തിനെയും ജനറൽ സെക്രട്ടറിയായി താഹ ജമാലിനെയും ട്രഷററായി ജിഷാദ് ഹൈദർ അലിയെയും തിരഞ്ഞെടുത്തു. റഫീഖ് മുഹമ്മദ് (വൈസ് പ്രസിഡന്റ്), ആസിഫ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ. കാസിം കറുത്തക്കയാണ് സംഘടനയുടെ മുഖ്യ രക്ഷാധികാരി.
മുജീബ് കെ. എം, എം.ടി കെബീർ, മുഹമ്മദ് റാഫി, ഹുസൈൻ പി.കെ. എന്നിവരടങ്ങുന്ന അഡ്വൈസറി ബോർഡും നിലവിൽ വന്നു. ലാൽ മോൻ വലിയകത്ത്, ആദിൽ റഷീദ്, മുഹമ്മദ് യുസഫ്, നബീൽ മുഹമ്മദ്, അർഷാദ് എം.സി, ഇസ്ഹാഖ് ഇ.എച്ച്, ഷിഹാബ് ഇ.ആർ, ഇർഫാൻ ഉൾ ഹഖ്, സെലി പിലാക്കൽ, ഷെമീർ കൂള്ളിയാട്ട്, അൻഷാദ് ആലത്തയിൽ എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. പ്രവാസികൾക്കിടയിലെ ക്ഷേമപ്രവർത്തനങ്ങൾക്കും നാട്ടിലെ ജീവകാരുണ്യ പദ്ധതികൾക്കും പുതിയ കമ്മിറ്റി കൂടുതൽ പ്രാധാന്യം നൽകുമെന്ന് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു. അംഗങ്ങളുടെ ക്ഷേമവും സാംസ്കാരിക കൂട്ടായ്മകളുംശക്തിപ്പെടുത്തുന്നതിനുള്ള വിവിധ കർമ്മപദ്ധതികൾ വരും മാസങ്ങളിൽ നടപ്പിലാക്കുമെന്നും കമ്മിറ്റി അറിയിച്ചു.
ഷഫീക്ക് അറക്കൽ