-->
മലയാള കുടുംബ പ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള താരമാണ് ജിഷിൻ മോഹൻ. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ജിഷിൻ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. അഭിനയ ജീവിതം മാത്രമല്ല ജിഷിന്റെ സ്വകാര്യ ജീവിതവും ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്. സീരിയൽ സിനിമ താരമായ വരദയെ വിവാഹം ചെയ്തതും പിന്നീട് വേർപിരിഞ്ഞതും അതിനു ശേഷം സീരിയൽ താരമായ അമേയാ നായരുമായി ലിവിങ് ടുഗെതർ ആയതും പിന്നീട് ഇവർ പ്രണയം പങ്കിട്ടതുമൊക്കെ സോഷ്യൽ മീഡിയയിൽ നിറഞ്ഞതാണ്.
മലയാളം ബിഗ് ബോസ് സീസൺ സെവനിൽ മത്സരാർത്ഥിയാണ് ജിഷിൻ ഇപ്പോൾ. ഈ സീസണില്‍ വൈല്‍ഡ് കാർഡ് എൻട്രിയായി വീട്ടിലെത്തിയ മത്സരാർത്ഥിയാണ് ജിഷിന്‍. വലിയ പ്രശ്നങ്ങൾ ഇല്ലാതെ പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ജിഷിൻ ഓരോ എപ്പിസോഡിലും മുന്നോട്ടു പോകുന്നത്. തുടക്കത്തില്‍ പ്രേക്ഷക പിന്തുണ കുറവായിരുന്നെങ്കിലും പിന്നീട് പ്രേക്ഷകരുടെയും സഹ മത്സരാർത്ഥികളുടെയും ഇഷ്‌ടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ജിഷിൻ ബിഗ് ബോസില്‍ മത്സരാർത്ഥിയായി എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ജിഷിന്റെ പാര്‍ട്നര്‍ അമേയ നായർ. ബിഗ് ബോസില്‍ പോകുന്നതിന് രണ്ട് മൂന്ന് ദിവസം മുമ്പ് ജിഷിന്‍ നല്ല സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്നുമാണ് അമേയ പറയുന്നത്.
‘‘ബിഗ് ബോസിലേക്ക് പോകുന്നതിന് രണ്ടു മൂന്നു ദിവസം മുമ്പ് ഞങ്ങള്‍ സാമ്പത്തികമായി നല്ല പ്രശ്നത്തിലായിരുന്നു. ആദ്യം അതിലേക്ക് വിളിക്കുമെന്ന് കരുതി. പക്ഷേ വിളിച്ചില്ല. ഒരു മാസം കഴിഞ്ഞാണ് വിളിച്ചത്. ജൂലൈ 25 ആകുമ്പോഴേക്കും വിളിക്കുമെന്ന് പറഞ്ഞിരുന്നു, ജൂലൈ 23 മുതല്‍ ജിഷിനേട്ടന്‍ ഫ്രീയായി ഇരുന്നു. ഇതിനായി മറ്റ് എല്ലാ വർക്കും നിർത്തി വച്ചു. പക്ഷേ വിളിച്ചില്ല. പിന്നീട് ഒരു മാസം കഴിഞ്ഞാണ് വിളിച്ചത്.
ആ സമയത്ത് ഞങ്ങള്‍ക്ക് രണ്ട് പേർക്കും ജോലി ഉണ്ടായിരുന്നില്ല. സാമ്പത്തികമായി ഡൗണ്‍ ആയി. പുള്ളിക്ക് ആകെ ഭ്രാന്ത് പിടിച്ചു. ആണുങ്ങളെ സംബന്ധിച്ച് അവര്‍ സാമ്പത്തികമായി ഡൗണ്‍ ആയാല്‍ അതവര്‍ക്ക് ഇറിറ്റേഷനായിട്ടൊക്കെ പുറത്തു വരും. ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതെ വരുമ്പോള്‍, പൈസ ചെലവാക്കാന്‍ പറ്റാതെ വരുമ്പോള്‍ ആണുങ്ങള്‍ പ്രതികരിക്കുന്നത് സ്ത്രീകളെ പോലെയാവില്ല. അത് വേറെ രീതിയായിരിക്കും, അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മളത് മനസ്സിലാക്കണം.
പോകുന്നതിന് മുമ്പ് ഞാന്‍ ചേട്ടനെ ബോക്സിംഗിന് കൊണ്ടു ചേര്‍ത്തിരുന്നു. ഒപ്പം ഞാനും ചെല്ലണമെന്നായി ചേട്ടന്‍. അങ്ങനെ ഒരുമിച്ച് പോയിത്തുടങ്ങി. പക്ഷേ ബിഗ്ബോസിലേക്ക് വിളിക്കാതായപ്പോള്‍ പുള്ളി അപ്സെറ്റായി. ഞാന്‍ പറഞ്ഞു, ‘അത് നല്ലതിനാണ്. വരുന്നതെല്ലാം നല്ലതിനാണെന്ന് കരുതുക. എന്തു സംഭവിച്ചാലും നല്ലതിനെന്ന് കരുതുക, എന്തെങ്കിലും കാര്യമുണ്ടാകും അതുകൊണ്ടാണ് അങ്ങനെ വിളിക്കാന്‍ താമസിക്കുന്നത്’ എന്ന്. അതിനുള്ളില്‍ ആരൊക്കെയാണ് ഉള്ളതെന്നറിയാനും കൂടുതല്‍ തയ്യാറെടുക്കാനും പറ്റിയില്ലേ എന്ന് ഞാന്‍ പറഞ്ഞു.
എങ്കിലും ബിഗ് ബോസിലേക്ക് പോകുന്നതിനു മുൻപ് ഫണ്ടെല്ലാം തീർന്നു. പുള്ളിക്ക് ആകെ ഭ്രാന്തായി. ജിമ്മില്‍ പോലും പോകാന്‍ മടിയായി. അവിടെ പോയാലും അകത്തേക്ക് കയറില്ല. താഴെ നിന്ന് കാറിലിരുന്ന് ഫോണില്‍ നോക്കിയിരിക്കും. ഞാനാണെങ്കില്‍ ഡിസ്റ്റര്‍ബ് ചെയ്യാനും പോയിട്ടില്ല. അവസാനം അങ്ങനെ നോക്കി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ‘ഇറങ്ങുന്നില്ലേ’ എന്ന് ഞാന്‍ ചോദിച്ചു. ‘നീ എന്താ ഇറങ്ങാത്തത്’ എന്നായി ചേട്ടന്‍. അവസാനം ദേഷ്യത്തോടെ പുറത്തിറങ്ങി. ഞാന്‍ ഇറങ്ങാതെ നോക്കിയിരുന്നു. ‘ജിമ്മില്‍ പോകണ്ട, സംസാരിക്കണം’ എന്ന് ഞാന്‍ പറഞ്ഞു. ‘എന്തിനാ ഇങ്ങനെ ടെന്‍ഷനടിക്കുന്നേ, പൈസയില്ലാത്തതു കൊണ്ടാണെന്ന് എനിക്കറിയാം. എങ്കിലും ബേസിക് നീഡുകള്‍ നടക്കുന്നില്ലേ. പിന്നെ എന്തിനാണ് ടെന്‍ഷന്‍’ എന്ന് ചോദിച്ചു. ‘എനിക്ക് എക്സാമിന് പോകുന്നതിന് വച്ചിരുന്ന ഫണ്ട് എടുക്കുന്നതിനായിരുന്നു പുള്ളിക്ക് ടെന്‍ഷന്‍. പക്ഷേ അടുത്ത ദിവസം ഞാനില്ലെങ്കില്‍ എന്തു ചെയ്യും. ഫണ്ട് അവിടെയിരിക്കില്ലേ. ആലോചിച്ച് ടെന്‍ഷനടിക്കേണ്ട...’ പറഞ്ഞ് പറഞ്ഞ് ലാസ്റ്റില്‍ ചേട്ടന്‍ ഒക്കെയായി.
എന്തെങ്കിലും മിറാക്കിള്‍ സംഭവിക്കുമെന്ന് വിശ്വസിക്കുക എന്നതാണ് എന്റെ പോളിസി. അത് സംഭവിച്ചല്ലോ. രണ്ട് ദിവസം കഴിഞ്ഞ് ബിഗ് ബോസിലേക്ക് വൈല്‍ഡ് കാർഡ് എൻട്രിയായി ജിഷിന്‍ ചേട്ടന് അവസരം ലഭിച്ചു. എന്തൊരു കാര്യമാണെങ്കിലും അങ്ങനെയാണ്. നിങ്ങൾ എന്തെങ്കിലും ആഗ്രഹിച്ചാൽ, അത് നേടിയെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിൽ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തുമെന്നുള്ളത് ഇന്നത്തെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്.
അതിപ്പോള്‍ ഒരു റിലേഷന്‍ഷിപ്പിന്റെ കാര്യവും അങ്ങനെയാണ്. ഞങ്ങളുടെ റിലേഷനെക്കുറിച്ച് ആദ്യം ആളുകള്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ‘ഫ്രണ്ട്ഷിപ്പിന്റെയപ്പുറം ഒരു സ്നേഹമുണ്ടെന്ന്’. അതുപക്ഷേ എന്താണെന്ന് അറിയില്ല. അന്ന് ആ വിശ്വാസവും സ്റ്റേജുമൊന്നുമില്ല. എന്നാല്‍ ഇപ്പോ ഞാന്‍ പറയുന്നു മരണം വരെ ജിഷിനും അമേയയും ഒരുമിച്ച് തന്നെയായിരിക്കും. അതിലൊരു മാറ്റവും ഇല്ല. ഞാൻ ജീവിതത്തിലേക്ക് വന്ന ശേഷം ജിഷിന്റെ സ്വഭാവത്തില്‍ നല്ല മാറ്റമുണ്ടെെന്ന് എല്ലാവരും പറയാറുണ്ട്. ഇത്രയൊക്കെ എനിക്ക് ജിഷിന്‍ ചേട്ടനെ മാറ്റാനും തിരിച്ചുകൊണ്ടുവരാനും കഴിഞ്ഞുണ്ടെങ്കില്‍ ഇനി എന്നെ വിട്ടു പോകില്ല. ഞങ്ങള്‍ ഒന്നിക്കേണ്ടവരായിരിക്കും നേരത്തെ, കുറച്ചു ലേറ്റായി പോയി, അത്രേയുള്ളൂ. ...’’ അമേയ പറഞ്ഞു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമേയ ഇക്കാര്യം പറയുന്നത്.
ജിഷിന്‍ മോഹനും അമേയ നായരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഏറെ നാളായി പല തരത്തിലുള്ള ഗോസിപ്പുകളും പുറത്തുവരുന്നുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് പറഞ്ഞവരോട്, അല്ല ഞങ്ങള്‍ സുഹൃത്തുക്കള്‍ തന്നെയാണെന്ന് രണ്ടാളും പറഞ്ഞു. എന്നാല്‍ ഇക്കഴിഞ്ഞ പ്രണയ ദിനത്തിലാണ് തങ്ങള്‍ ഒരുമിക്കാന്‍ ഒരുങ്ങുവെന്ന വാര്‍ത്ത രണ്ടാളും പങ്കുവച്ചത്.