-->
ലിസ്‌ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്ലേഓഫ് ആദ്യപാദത്തില്‍ കരുത്തരായ റയാല്‍ മാഡ്രിഡിനും പി.എസ്.ജിക്കും ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിനും ജയം. അതേസമയം സ്വന്തം മൈതാനത്തു നടന്ന മത്സരത്തില്‍ ഗളറ്റാസറെ 5-2 ന് യുവെന്റസിനെ ഞെട്ടിച്ചു.
വംശീയവിദ്വേഷത്തിന്റെ അലയൊലികള്‍ നാണക്കേടായ മത്സരത്തില്‍ ബെന്‍ഫിക്കയെയാണ് റയാല്‍ തോല്‍പ്പിച്ചത്. പെനാല്‍റ്റിയിലൂടെ വിനീഷ്യസ് ജൂനിയര്‍ മത്സരത്തിലെ ഏകഗോളിന് അവകാശിയായി. വലചലിപ്പിച്ചതിനുപിന്നാലെ വിനീഷ്യസിനെ ഫെന്‍ഫിക്കയുടെ ജിയാന്‍ലൂക്ക പ്രെസ്‌റ്റിയാനി 'കുരങ്ങനെ'ന്നു പരിഹസിച്ചു.
ഇക്കാര്യം വിനീഷ്യസ് റഫറിയെ അറിയിച്ചതോടെ മത്സരം നിര്‍ത്തിവച്ചു. പിന്നീട് പുനരാരംഭിച്ചെങ്കിലും അവസാനവിസിലിനു തൊട്ടുമുമ്പ് ബെന്‍ഫിക്ക പരിശീലകന്‍ ഹോസെ മൗറീഞ്ഞോയ്‌ക്കു ചുവപ്പുകാര്‍ഡ് ലഭിച്ചത് മത്സരച്ചൂടിനു തെളിവായി. മറ്റു മത്സരങ്ങളില്‍ പി.എസ്.ജി. 3-2 ന് മൊണാക്കോയെയും ബൊറൂസിയ രണ്ടുഗോളിന് അറ്റലാന്റയെയും തോല്‍പ്പിച്ചു.