Sunday, March 15, 2026 Last Updated 21 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.45 PM

യു.എ.ഇയെ മുക്കി ദക്ഷിണാഫ്രിക്ക

ന്യൂഡല്‍ഹി: ഐ.സി.സി. ട്വന്റി-20 ക്രിക്കറ്റ്‌ ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയവുമായി സൂപ്പര്‍-8 പ്രവേശം രാജകീയമാക്കി ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ്‌ ഡിയിലെ അവസാന പോരാട്ടത്തില്‍ യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സി (യു.എ.ഇ)നെ ആറുവിക്കറ്റിന്‌ തകര്‍ത്തു. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിധിക്കപ്പെട്ട യു.എ.ഇക്ക്‌ ആറുവിക്കറ്റിന്‌ 122 റണ്ണടിക്കാനേ സാധിച്ചുള്ളൂ. ദക്ഷിണാഫ്രിക്ക നാലുവിക്കറ്റ്‌ മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 40 പന്ത്‌ ബാക്കിനില്‍ക്കെയായിരുന്നു അവരുടെ ജയം. നാലോവറില്‍ 12 റണ്‍ വിട്ടുകൊടുത്ത്‌ മൂന്നുവിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കയുടെ കോര്‍ബിന്‍ ബോഷ്‌ കളിയിലെ കേമനായി.
കൃത്യതയോടെ പന്തെറിഞ്ഞ്‌ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ യു.എ.ഇയെ വരിഞ്ഞുകെട്ടി. വണ്‍ഡൗണായെത്തി 38 പന്തില്‍ 45 റണ്ണടിച്ച അലിഷാന്‍ ഷറഫു യു.എ.ഇയുടെ ടോപ്‌സ്കോററായി. ക്യാപ്‌റ്റന്‍ മുഹമ്മദ്‌ വസീം 12 പന്തില്‍ 22 റണ്ണടിച്ച്‌ ടീമിനു തരക്കേടില്ലാത്ത തുടക്കം സമ്മാനിച്ചു. 17 പന്തില്‍ 13 റണ്ണമായി ആര്യാന്‍ഷ്‌ ശര്‍മയും 11 റണ്ണുമായി മുഹമ്മദ്‌ അര്‍ഫാനും ഇരട്ടയക്കം കണ്ടു. മൂന്നുവിക്കറ്റെടുത്ത കോര്‍ബിന്‍ ബോഷിനു പുറമേ ആന്റിച്ച്‌ നോക്കിയ രണ്ടും ജോര്‍ജ്‌ ലിന്‍ഡെ ഒരുവിക്കറ്റും വീഴ്‌ത്തി.
ചെറിയ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു. ക്യാപ്‌റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം (11 പന്തില്‍ 28), ക്വിന്റണ്‍ ഡികോക്ക്‌ (14), എന്നിവര്‍ പവര്‍പ്ലേയ്‌ക്കുള്ളില്‍ പുറത്തായത്‌ അവരെ അലോസരപ്പെടുത്തിയില്ല. പിന്നാലെയെത്തിയ റയാന്‍ റിക്കിള്‍ട്ടണ്‍ (16 പന്തില്‍ 30), ഡെവാള്‍ഡ്‌ ബ്രെവിസ്‌ (25 പന്തില്‍ 36) എന്നിവര്‍ വെടിക്കെട്ട്‌ ബാറ്റിങ്‌ പുറത്തെടുത്തു. ജയത്തിനരികെ ഇരുവരും കൂടാരം കയറിയെങ്കിലും ട്രിസ്‌റ്റന്‍ സ്‌റ്റബ്‌സ് (ആറ്‌), ജാസണ്‍ സ്‌മിത്ത്‌ (മൂന്ന്‌) എന്നിവര്‍ചേര്‍ന്ന്‌ ദക്ഷിണാഫ്രിക്കയ്‌ക്ക് നാലാം ജയം സമ്മാനിച്ചു.

Ads by Google
Wednesday 18 Feb 2026 11.45 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW