Sunday, March 15, 2026 Last Updated 12 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.45 PM

കേരളത്തിനു ജയം

റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ഗോവയെ 102 റണ്ണിന്‌ തോല്‍പ്പിച്ച്‌ കേരളത്തിന്‌ വിജയത്തോടെ മടക്കം. ആദ്യം ബാറ്റ്‌ ചെയ്‌ത കേരളം 47.5 ഓവറില്‍ 282 റണ്ണിന്‌ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ഗോവയുടെ വെല്ലുവിളി 45.3 ഓവറില്‍ 180 റണ്ണിന്‌ അവസാനിച്ചു. 28 പോയിന്റുള്ള റെയില്‍വേസും 24 പോയിന്റുമായി ഡല്‍ഹിയും നോക്കൗട്ടിലേക്ക്‌ യോഗ്യത നേടിയപ്പോള്‍ കേരളം 20 പോയിന്റോടെ മൂന്നാം സ്‌ഥാനത്തെത്തി.
ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത കേരളത്തിനായി 56 പന്തില്‍ എട്ട്‌ ഫോറും ഒരു സിക്‌സും അടക്കം എസ്‌. ആശ 71 റണ്ണുമായി ടോപ്‌ സ്‌കോററായി. അക്ഷയ (64), ദൃശ്യ (38), ക്യാപ്‌റ്റന്‍ ടി ഷാനി (29), നജ്‌ല സി.എം.സി (27) എന്നിവരും മികച്ച ബാറ്റിങ്‌ പുറത്തെടുത്തു.
ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ഗോവയ്‌ക്കായി പൂര്‍ജ വെര്‍ലേക്കറും (59) ഹര്‍ഷിത യാദവും(66) ചേര്‍ന്ന ഓപ്പണിങ്‌ കൂട്ടുകെട്ടില്‍ 113 റണ്‍സ്‌ പിറന്നു. ഇരുവരും പുറത്തായശേഷമെത്തിയവരില്‍ ഒരാള്‍ക്കുമാത്രമാണ്‌ രണ്ടക്കം കടക്കാനായത്‌. ബാറ്റര്‍മാര്‍ വിക്കറ്റ്‌ വലിച്ചെറിഞ്ഞ്‌ മടങ്ങിയതോടെ 180 റണ്‍സിന്‌ ഗോവയുടെ ഇന്നിങ്‌സിന്‌ അവസാനമായി. നാല്‌ വിക്കറ്റെടുത്ത ക്യാപ്‌റ്റന്‍ ടി. ഷാനി കേരള ബൗളര്‍മാരില്‍ തിളങ്ങി. എസ്‌ ആശ മൂന്നു വിക്കറ്റ്‌ വീഴ്‌ത്തി.

Ads by Google
Wednesday 18 Feb 2026 11.45 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW