Friday, March 13, 2026 Last Updated 46 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.41 PM

മാവൂര്‍, നേര്യമംഗലം, ചീമേനി, രാജാക്കാട്‌ എന്നിവിടങ്ങില്‍ പുതിയ ഫയര്‍സ്‌റ്റേഷന്‍

തിരുവനന്തപുരം: മാവൂര്‍, നേര്യമംഗലം, ചീമേനി, രാജാക്കാട്‌ എന്നിവിടങ്ങളില്‍ ആവശ്യമായ തസ്‌തികകള്‍ സൃഷ്‌ടിച്ച്‌ ഫയര്‍ സ്‌റ്റേഷനുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാിനച്ചു.
മാവൂര്‍ സ്‌റ്റേഷന്‍ ആരംഭിക്കുന്നതിന്‌ 18 തസ്‌തികകളും, നേര്യമംഗലം, ചീമേനി, രാജാക്കാട്‌ എന്നീ സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നതിന്‌ എ.സ്‌.ടി.ഒ- 3, എ.എസ്‌.ടി.ഒ-3, എസ്‌.എഫ്‌.ആര്‍.ഒ- 4, എഫ്‌.ആര്‍.ഒ. (ൈഡ്രവര്‍)- 1 എന്നീ തസ്‌തികകളും അനുവദിച്ചു. ഇതിലുപരിയായി ആവശ്യം വരുന്ന തസ്‌തികകള്‍ പുനര്‍വിന്യാസത്തിലൂടെ കണ്ടെത്തും.
തസ്‌തിക സൃഷ്‌ടിക്കും

പോലീസ്‌ സേനയില്‍ 20 പോലീസ്‌ കോണ്‍സ്‌റ്റബിള്‍ ൈഡ്രവര്‍ തസ്‌തികകള്‍ സൃഷ്‌ടിക്കും. കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ഫോറന്‍സിക്‌ സയന്‍സ്‌ വകുപ്പില്‍ രണ്ട്‌ അസിസ്‌റ്റന്റ്‌ പ്രഫസര്‍ തസ്‌തികകള്‍ സൃഷടിക്കും.
ഈറ്റ സൗജന്യമായി അനുവദിക്കും

കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ 2030 ഒക്‌ടോബര്‍ 31 വരെ അഞ്ചു വര്‍ഷത്തേക്ക്‌ പ്രതിവര്‍ഷം പരമാവധി 5,000 മെട്രിക്‌ ടണ്‍ ഈറ്റ സൗജന്യമായി കേരള വനം വകുപ്പില്‍നിന്ന്‌ കേരള സ്‌റ്റേറ്റ്‌ ബാംബു കോര്‍പ്പറേഷന്‌ അനുവദിക്കും. നിര്‍ധനരായ പരമ്പരാഗത ബാംബു തൊഴിലാളികള്‍ക്ക്‌ മാത്രയായി കൈത്തറി ഉല്‍പ്പന്ന നിര്‍മാണത്തിനായി വിതരണം ചെയ്യണമെന്ന വ്യവസ്‌ഥയോടെയാണിത്‌.
പെന്‍ഷന്‍ പരിഷ്‌കരണം

കേരള സംസ്‌ഥാന ഭവനനിര്‍മാണ ബോര്‍ഡിലെ പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍കാര്‍ക്ക്‌ 11-ാം പെന്‍ഷന്‍ പരിഷ്‌ക്കരണം അനിവദിച്ചു.
ഇന്‍ഷുറന്‍സ്‌ പ്രീമിയം; ഉത്തരവ്‌ സാധൂകരിച്ചു

സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെഷന്‍ക്കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ പദ്ധതിയുടെ രണ്ടാം ഘട്ട പ്രീമിയം 687 രൂപയായി നിജപ്പെടുത്തിയ ഉത്തരവ്‌ സാധൂകരിച്ചു. ഐക്കോണസില്‍ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍, ബയോ കെമിസ്‌റ്റ്‌ എന്നീ തസ്‌തികകള്‍ സൃഷ്‌ടിച്ച്‌ സ്‌റ്റാഫ്‌ പാറ്റേണില്‍ ഉള്‍പ്പെടുത്തിയ കഴിഞ്ഞ നവംബര്‍ മൂന്നിലെ ഉത്തരവ്‌ സാധൂകരിച്ചു.
വേതന വര്‍ധന

സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ കരാര്‍ ജീവനക്കാര്‍ക്ക്‌ 10 ശതമാനം വേതന വര്‍ധന അനുവദിച്ചു. ഇതിനകം അനുവദിച്ച 5 ശതമാനം വര്‍ധനയ്‌ക്കു പുറമെയാണിത്‌. ഇ.പി.എഫ്‌. ആനുകൂല്യങ്ങളും നല്‍കും.

Ads by Google
Wednesday 18 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW