Wednesday, March 11, 2026 Last Updated 37 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.41 PM

ഇറാനെ ലക്ഷ്യമിട്ട്‌ യു.എസ്‌. സൈനികനീക്കം തുടരുന്നു

വാഷിങ്‌ടണ്‍: യു.എസ്‌-ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ മധ്യേഷ്യയിലേക്ക്‌ 50 പോര്‍വിമാനങ്ങള്‍ വിന്യസിച്ച്‌ യു.എസ്‌. ജനീവയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആണവചര്‍ച്ചകള്‍ അവസാനിച്ചതിനു പിന്നാലെയാണ്‌ യു.എസ്‌. നീക്കം. ജനീവ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന്‌ ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ പറയുമ്പോള്‍തന്നെ ഇറാന്‍ ആണവായുധം വികസിപ്പിക്കില്ലെന്ന്‌ ഉറപ്പുവരുത്താനുള്ള നീക്കങ്ങളാണ്‌ യു.എസ്‌. നടത്തുന്നത്‌.
ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും, യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ 'ലക്ഷ്‌മണരേഖ' പാലിക്കാന്‍ ഇറാന്‍ സന്നദ്ധമാകുന്നില്ലെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ ജെ.ഡി. വാന്‍സ്‌ കുറ്റപ്പെടുത്തി.
ഇറാന്‌ ആണവായുധം ലഭിക്കുന്നതു തടയുകയാണ്‌ യു.എസിന്റെ മുഖ്യലക്ഷ്യമെന്നും വാന്‍സ്‌ വ്യക്‌തമാക്കി. അതേസമയം, സായുധപരിശീലനത്തിന്റെ ഭാഗമായി ഹോര്‍മുസ്‌ കടലിടുക്ക്‌ ഇറാന്‍ താത്‌കാലികമായി അടച്ചു. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച്‌ യു.എസുമായി ഒമാന്റെ മധ്യസ്‌ഥതയില്‍ ജനീവയില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍തന്നെയാണ്‌ ഈ നീക്കവും. രാജ്യാന്തര കപ്പല്‍പാതയായ ഹോര്‍മുസ്‌ കടലിടുക്ക്‌ ഇറാന്‍ അടയ്‌ക്കുന്നത്‌ ആദ്യമായാണ്‌. ലോകത്തെ എണ്ണക്കടത്തിന്റെ 20 ശതമാനവും ഹോര്‍മുസ്‌ കടലിടുക്ക്‌ വഴിയാണ്‌.
അമേരിക്കയുടെ രണ്ട്‌ വിമാനവാഹിനി പടക്കപ്പലുകള്‍ നിലവില്‍ ഇറാനു സമീപം നിലയുറപ്പിച്ചിട്ടുണ്ട്‌. ഇതില്‍ 'യു.എസ്‌.എസ്‌. എബ്രഹാം ലിങ്കണ്‍' ഇറാന്‍ തീരത്തുനിന്ന്‌ 700 കിലോമീറ്റര്‍ മാത്രം അകലെയാണ്‌. എന്നാല്‍, യു.എസ്‌. പടക്കപ്പല്‍ തനിയേ മുങ്ങുമെന്നാണ്‌ ഇറാന്റെ പരമോന്നതനേതാവ്‌ ആയത്തുള്ള അലി ഖമനേയിയുടെ താക്കീത്‌.

Ads by Google
Wednesday 18 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW