Wednesday, March 11, 2026 Last Updated 48 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.41 PM

ഇറാനെതിരേ യു.എസ്‌-ഇസ്രയേല്‍ സംയുക്‌ത സൈനിക നടപടി ഉടന്‍?

വാഷിങ്‌ടണ്‍: ഇറാനെതിരേ സൈനികനടപടിയുടെ വക്കിലാണ്‌ യു.എസും ഇസ്രയേലുമുള്ളതെന്നും അത്‌ ഉടന്‍ ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ട്‌. രാജ്യാന്തര മാധ്യമമായ ആക്‌സിയോസ്‌ ആണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. കഴിഞ്ഞ ജൂണില്‍ 12 ദിവസം നീണ്ടുനിന്ന ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തേക്കാള്‍ വലിയ സൈനിക നടപടിക്കാണ്‌ യു.എസും ഇസ്രയേലും പദ്ധതിയിടുന്നതെന്നും സംഭവിക്കുകയാണെങ്കില്‍ അത്‌ ആഴ്‌ചകളോളം നീണ്ടുനിന്നേക്കുമെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ ആക്‌സിയോസ്‌ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം, ഹോര്‍മുസ്‌ കടലിടുക്ക്‌ ഇറാന്‍ ഭാഗികമായി അടച്ചതായും സൈനികാഭ്യാസം ആരംഭിച്ചതായും റിപ്പോര്‍ട്ട്‌. ഗള്‍ഫ്‌ രാഷ്‌ട്രങ്ങളില്‍നിന്ന്‌ ലോക വിപണിയിലേക്ക്‌ ക്രൂഡ്‌ ഓയില്‍ ഒഴുകുന്ന പ്രധാന പാതയാണ്‌ ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ്‌. ഇവിടെ ഇറാന്‍ തടസ്സംനില്‍ക്കുന്ന എണ്ണവിതരണത്തെ ബാധിക്കും.
ഇത്‌ വില കൂടാനും ഇടവരുത്തും. രാജ്യാന്തര ക്രൂഡ്‌ ഓയില്‍ വിതരണത്തിന്റെ 20 ശതമാനവും നടക്കുന്ന നിര്‍ണായക ഇടനാഴിയാണ്‌ ഹോര്‍മുസ്‌ കടലിടുക്ക്‌. യുഎസ്‌ സൈനിക നടപടിയുണ്ടായാല്‍ മേഖലയിലൂടെയുള്ള കപ്പല്‍ ഗതാഗതം തടയുമെന്ന്‌ ഇറാന്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഇതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ്‌ സൈനിക അഭ്യാസം നടത്തിയതെന്നാണ്‌ ഇറാന്‍ പ്രതിരോധ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്‌.

Ads by Google
Wednesday 18 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW