Wednesday, March 11, 2026 Last Updated 8 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 04.40 PM

അന്നം തരുന്ന നാടിന് ആദരവ്; ദേശസ്നേഹവും സാംസ്‌കാരിക ഐക്യവും പ്രതിഫലിപ്പിക്കുന്ന "യാ വതൻ അൽ കുവൈത്ത്" വീഡിയോ ആൽബം

VEDIO ALBEM

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി മുജ്തബ ക്രിയേഷൻസ് ബാനറിൽ, ഹബീബുള്ള മുറ്റിച്ചൂർ സംവിധാനം നിർവഹിച്ച മ്യൂസിക്കൽ വീഡിയോ ആൽബം “യാ വതൻ അൽ കുവൈത്ത്” റിലീസ് ചെയ്തു. പ്രശസ്ത ഗായിക യുംന അജിൻ ഈണം നൽകിയ ആൽബത്തിൽ കുവൈത്തിലെ നൂറിലധികം കലാകാരന്മാർ അഭിനയിച്ചിട്ടുണ്ട്.
ഹാലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഭാഷകളിൽ വരികൾ കോർത്തിണക്കി ആൽബങ്ങൾ പുറത്തിറക്കുന്ന മുജ്തബ ക്രിയേഷൻസിന്റെ പന്ത്രണ്ടാമത്തെ ആൽബമാണിത്.
അബ്ബാസിയ അസ്‌പെയർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കലാ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.ചടങ്ങിൽ ഡോ. അബ്ദുല്ല ഹംസ (ഡാലിയ ഗ്രൂപ്പ് ചെയർമാൻ), ആബിദ് (ദുബായ് കറക്ക് മാനേജിങ് ഡയറക്ടർ), അബ്ദുറഹ്മാൻ (അൽ അൻസാരി എക്സ്ചേഞ്ച് മാനേജർ)
ലോക കേരള സഭ അംഗങ്ങളായ ഹിക്മത്ത് ടിവി, മണിക്കുട്ടൻ എടക്കാട്, സത്താർ കുന്നിൽ, മാധ്യമ പ്രവർത്തകരായ സിദ്ധീഖ് വലിയകത്ത്, അനിൽ പി അലക്സ്,സലീം കോട്ടയിൽ,ജലിൻ തൃപ്രയാർ, മുനീർ അഹമദ്,എസ് എ ഷഹീദ് ലബ്ബ, മുനീർ പെരുമുഖം തുടങ്ങിയവർ സംസാരിച്ചു.
മുജ്തബ ഗ്രൂപ്പിന്റെ അണിയറ പ്രവർത്തകരായ ഹബീബുള്ള മുറ്റിച്ചൂർ, രാജേഷ് കൊച്ചിൻ (ഡി കെ ഡാൻസ്), മൊയ്തു മേമി, ഇസ്മായിൽ വള്ളിയോത്ത്, റാഷിദ് കെ പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദേശസ്നേഹവും സാംസ്‌കാരിക ഐക്യവും പ്രതിഫലിപ്പിക്കുന്ന ഈ ആൽബം, കുവൈത്തിലെ ഹാലാ ഫെബ്രുവരി ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

Ads by Google
Ads by Google
TRENDING NOW