-->
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഏറെ ശ്രദ്ധ നേടിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് വണ്‍പ്ലസ് 13s 5G (OnePlus 13s). കഴിഞ്ഞ വര്‍ഷം ജൂണില്‍ ആണ് ഈ കോംപാക്ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്. അന്ന് ഇതിന്റെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 54,999 രൂപയും 12GB + 512GB വേരിയന്റിന് 59,999 രൂപയുമായിരുന്നു വില. എന്നാല്‍ ലോഞ്ചിന് ശേഷം ഡയറക്ട് ഡിസ്‌കൗണ്ട്, ബാങ്ക് ഡിസ്‌കൗണ്ട് എന്നിവ സഹിതം 50000 രൂപയില്‍ താഴെ പ്രാരംഭ വിലയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ പല തവണ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്.
വാലന്റൈന്‍സ് ഡേ സെയില്‍ സമയത്ത് 50999 രൂപ പ്രാരംഭ വിലയിലാണ് ആമസോണിലും വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും വണ്‍പ്ലസ് 13s ലിസ്റ്റ് ചെയ്തത്. ഇത് വാലന്റൈന്‍സ് ഡേ പ്രമാണിച്ചുള്ള ഡയറക്ട് ഡിസ്‌കൗണ്ട് ആണ് എന്നാണ് കരുതിയിരുന്നത്. ഇതോടൊപ്പം 3000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമായതിനാല്‍ 47999 രൂപ പ്രാരംഭ വിലയില്‍ ഇത് വാങ്ങാന്‍ ലഭ്യമായിരുന്നു. എന്നാല്‍ വാലന്റൈന്‍സ് ഡേ സെയില്‍ അവസാനിച്ചിട്ടും വണ്‍പ്ലസ് 13s 50999 രൂപ പ്രാരംഭ വിലയില്‍ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ ഇപ്പോള്‍ ഈ വണ്‍പ്ലസ് മോഡലിന്റെ വില 4000 രൂപ കുറച്ചതാണ് എന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
ആമസോണിലും വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും 3000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് സഹിതം 47999 രൂപ വിലയിലാണ് ഈ ഫോണ്‍ വാങ്ങാന്‍ ലഭ്യമായിട്ടുള്ളത്. വണ്‍പ്ലസ് സ്റ്റോറിലും ആമസോണിലും ലഭ്യമാകുന്നതിനെക്കാള്‍ വിലക്കുറവില്‍ ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ട് ഈ വണ്‍പ്ലസ് 13s മോഡല്‍ വില്‍ക്കുന്നു. ഫ്‌ലിപ്പ്കാര്‍ട്ടില്‍ 49068 രൂപ വിലയിലാണ് വണ്‍പ്ലസ് 13s ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 2454 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാല്‍ 46614 രൂപ പ്രാരംഭ വിലയില്‍ വണ്‍പ്ലസ് 13s വാങ്ങാനാകുമെന്ന് ഫ്‌ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.
ബ്ലാക്ക് വെല്‍വെറ്റ്, പിങ്ക് സാറ്റിന്‍, ഇന്ത്യ-എക്സ്‌ക്ലൂസീവ് ഗ്രീന്‍ സില്‍ക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ ലഭ്യമായിട്ടുള്ളത്. 4.32GHz ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 4nm മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് വണ്‍പ്ലസ് 13S 5ജിയുടെ കരുത്ത്. 80W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള 5,850mAh ബാറ്ററി സഹിതമാണ് ഈ? മോഡല്‍ എത്തിയിട്ടുള്ളത്. 6.32 -ഇഞ്ച് (2640x1216p പിക്‌സലുകള്‍) 1.5K LTPO AMOLED സ്‌ക്രീന്‍, 1-120Hz റിഫ്രഷ് റേറ്റ്, 800 nits വരെ നോര്‍മല്‍ ബ്രൈറ്റ്‌നസ്, 1600 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, ഡോള്‍ബി വിഷന്‍, 900MHz അഡ്രിനോ 830 GPU, 12GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് ഓപ്ഷനുകള്‍ എന്നിവയും ഇതിലുണ്ട്.