Wednesday, March 11, 2026 Last Updated 19 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.32 AM

ഓർമ്മകളിൽ നിറഞ്ഞ് ഈസക്ക: ഖത്തർ കെഎംസിസി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

uploads/news/2026/02/826004/izaka.jpg

ദോഹ: നിലക്കാത്ത ഓര്‍മകളുമായി ഖത്തറിലെ പ്രവാസി സമൂഹം ഈസക്കയെ അനുസ്മരിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച കെ. മുഹമ്മദ്‌ ഈസ (ഈസക്ക) ഏവർക്കും മാതൃകയാക്കാവുന്ന അനുകരണീയ വ്യക്തിത്വമായിരുന്നുവെന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ പറഞ്ഞു . ഈസക്കയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് 'മായാതെ മനസിലെന്നും' എന്ന പേരിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുമ്പോൾ തന്നെ കലയെയും കലാകാരന്മാരെയും നെഞ്ചോട് ചേർത്തുവെച്ച പ്രകൃതമായിരുന്നു ഈസക്കയുടേതെന്ന് ഫൈസൽ എളേറ്റിൽ അനുസ്മരിച്ചു. സി.എച്ഛ് സെന്റർ, ബൈത്തുറഹ്മ തുടങ്ങിയ വലിയ പദ്ധതികൾക്കൊപ്പം തന്നെ അവശതയനുഭവിക്കുന്ന കലാ-കായിക താരങ്ങളെ ചേർത്തുപിടിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നുവെന്നും ഫൈസൽ എളേറ്റിൽ കൂട്ടിച്ചേർത്തു.

കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുൽ ആബീദിൻ സഫാരി ഉദ്ഘാടനം ചെയ്തു. ഐ സി സി അശോകഹാളിൽ നടന്ന അനുസ്മരണസമ്മേളനത്തിൽ
ഐ സി സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ സി ബി എഫ്പ്രസിഡന്റ് ഷാനവാസ് ബാവ, വേൾഡ് കെഎംസിസി നേതാക്കളായ എസ്.എ.എം. ബഷീർ, അബ്ദുന്നാസർ നാച്ചി,ഖത്തർ ഇൻകാസ് നേതാവ് ഹൈദർ ചുങ്കത്തറ, കെ എം സി സി മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയങ്കോട്, ഈസക്കയുടെ മരുമകൻ ആസാദ് എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറർ പി.എസ്.എം. ഹുസൈൻ നന്ദിയും പറഞ്ഞു. മുഹമ്മദ്‌ സുഫിയാൻ ഖിറാഅത്തും സലീം റഹ്‌മാനി പ്രാർത്ഥനയും നിർവഹിച്ചു.

ഇന്ത്യൻ കമ്മ്യുണിറ്റിയിലെ സംഘടനാപ്രതിനിധികളും, നിരവധി പ്രമുഖരും ഈസക്കയ്ക്ക് സ്മരണാഞ്ജലി അർപ്പിക്കാൻ ചടങ്ങിലെത്തിയിരുന്നു.
ഈസക്കയുടെ ജീവിതയാത്രയെ കോർത്തിണക്കി കെഎംസിസി കലാസാംസ്കാരിക സമിതി 'സമീക്ഷ' ചെയർമാൻ മജീദ് നാദാപുരം തയ്യാറാക്കിയ ഡോക്യുമെന്ററി അനുസ്മരണവേദിയിൽ പ്രദർശിപ്പിച്ചു. സലീംനാലകത്ത്‌ രചനനിർവ്വഹിച്ച ഡോക്യുമെന്ററിക്ക് കവി അൻസാർ അരിബ്രയാണ് ശബ്ദം നൽകിയത്.പെരിന്തൽമണ്ണയിൽ സ്ഥാപിതമാകുന്ന ഈസക്ക ചാരിറ്റി ടവറിന്റെ ശിലാസ്ഥാപനം മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിക്കലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തത് കഴിഞ്ഞദിവസമാണ്. ദേശീയ വൈസ് പ്രസിഡന്റ്‌ സൈനുൽ ആബിദ്സഫാരി, കെ എം സി സി ഖത്തർ സംസ്ഥാനകമ്മിറ്റി പ്രസിഡന്റ് ഡോ : അബ്ദുൽ സമദ്, ഈസക്കയുടെ മക്കളായ നൗഫൽ ഈസ, നാദിർ ഈസ എന്നിവരും ചടങ്ങിൽ സാന്നിധ്യം വഹിച്ചു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW