Wednesday, March 11, 2026 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.38 PM

ആണവകരാര്‍ ചര്‍ച്ചയ്‌ക്കിടെ ട്രംപിന്‌ മുന്നറിയിപ്പുമായി ഖമനേയി

ജനീവ: ആണവകരാര്‍ സംബന്ധിച്ച്‌ യു.എസുമായി നിര്‍ണായക ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്‌ മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയി.
അമേരിക്കയ്‌ക്ക്‌ തന്റെ സര്‍ക്കാരിനെ പുറത്താക്കാന്‍ കഴയില്ലെന്ന്‌ ഖമനേയി പറഞ്ഞു. 1979 ലെ ഇസ്ലാമിക വിപ്ലവം മുതല്‍ പുരോഹിതന്മാരാണ്‌ റിപ്പബ്ലിക്കിനെ ഭരിക്കുന്നത്‌. യു.എസ്‌. പ്രസിഡന്റ്‌ പറയുന്നത്‌ അവരുടെ സൈന്യം ലോകത്തിലെ ഏറ്റവും ശക്‌തമാണെന്നാണ്‌. എന്നാല്‍, ലോകത്തിലെ ഏറ്റവും ശക്‌തമായ സൈന്യത്തിനു ചിലപ്പോള്‍ ശക്‌തമായ പ്രഹരമേല്‍ക്കാം. അതില്‍നിന്ന്‌ അവര്‍ക്ക്‌ മുക്‌തരാകാന്‍ കഴിയില്ല' -ഖമനേയി സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.
ഇറാന്‍ ആണവപദ്ധതി സംബന്ധിച്ച്‌ ജനീവയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ താന്‍ പരോക്ഷമായി പങ്കെടുക്കുമെന്ന്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ വ്യക്‌തമാക്കി. എയര്‍ഫോഴ്‌സ്‌ വണ്ണില്‍ വച്ച്‌ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ്‌ ട്രംപ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഈ ചര്‍ച്ചകള്‍ അതീവ പ്രധാനമാണെന്നും കഴിഞ്ഞവര്‍ഷം ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കുനേരേ അമേരിക്ക നടത്തിയ ആക്രമണത്തില്‍നിന്ന്‌ ഇറാന്‍ പഠിച്ചിട്ടുണ്ടാകുമെന്നും ട്രംപ്‌ ഓര്‍മിപ്പിച്ചു.
'അവരുടെ ആണവ ശേഷി ഇല്ലാതാക്കാന്‍ ബി-2 വിമാനങ്ങളെ അയയ്‌ക്കുന്നതിന്‌ പകരം ഞങ്ങള്‍ക്ക്‌ ഒരു കരാര്‍ ഉണ്ടാക്കാമായിരുന്നു. ഞങ്ങള്‍ക്ക്‌ ബി-2 വിമാനങ്ങള്‍ അയയ്‌ക്കേണ്ടിവന്നു'- ട്രംപ്‌ ചൂണ്ടിക്കാട്ടി.
അതിനിടെ, യു.എസിന്റെ സൈനികാഭ്യാസത്തിനുള്ള മറുപടിയായി ഹോര്‍മുസ്‌ കടലിടുക്കില്‍ ഇറാന്‍ സൈനികാഭ്യാസം നടത്തി. എണ്ണക്കപ്പലുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഹോര്‍മുസ്‌ കടലിടുക്കിന്റെ ചില ഭാഗങ്ങള്‍ ഇറാന്‍ അടച്ചിട്ടാണ്‌ സൈനികാഭ്യാസം സംഘടിപ്പിച്ചത്‌.

Ads by Google
Tuesday 17 Feb 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW