Wednesday, March 11, 2026 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 12.17 PM

കുവൈത്ത് മണ്ണില്‍ ജനപങ്കാളിത്തത്താല്‍ ചരിത്രമെഴുതി കെ.ഡി.എന്‍.എയുടെ 'കോഴിക്കോട്ടങ്ങാടി'

KDNA

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്ത് സംഘടിപ്പിച്ച മലബാർ മഹോത്സവം ജനപങ്കാളിത്തത്താൽ ചരിത്രമെഴുതിയ മെഗാ ഷോയായി മാറി. കഴിഞ്ഞ 13-ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ ഒരുക്കിയ ‘കോഴിക്കോട്ടങ്ങാടി’ വേദിയിൽ അരങ്ങേറിയ സാംസ്‌കാരിക സമ്മേളനം പ്രശസ്ത നടൻ ഹരീഷ് പേരടി ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ സ്നേഹവും സംസ്കാരത്തിന്റെ മാധുര്യവും കുവൈത്തിന്റെ മണ്ണിൽ വീണ്ടും അനുഭവിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

KDNA

കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രമിന്റെ മുഖ്യ പ്രയോജകരായ ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ഹെഡ് ഓഫ് ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്പ്മെന്റ്, അസീം സേട്ട് സുലൈമാൻ, അൽ മുല്ല എക്സ്ചേഞ്ച് സെയിൽസ് മാനേജർ ഫിലിപ്പ് ജോൺ, എം.എ ഹൈതർ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ ഹിദായത്തുള്ള, ടാർഗറ്റ് ഇന്റർനാഷണൽ സി.ഇ.ഒ, പി.എസ് കൃഷ്ണൻ, മംഗോ ഹൈപ്പർ മാനേജർ, മുഹമ്മദ് അലി, അഡ്വൈസറി ബോർഡ് മെമ്പർ കൃഷ്ണൻ കടലുണ്ടി, വനിതാ വിഭാഗം പ്രസിഡന്റ് ലീന റഹ്മാൻ എന്നിവർ സംസാരിച്ചു.
മുഖ്യാതിഥി ഹരീഷ് പേരടിയെ അഡ്വൈസറി ബോർഡ് മെമ്പർ സുരേഷ് മാത്തൂർ ഉപഹാരം നൽകി ആദരിച്ചു. പ്രശസ്ത ഗായകൻ ആസിഫ് കാപ്പാടിനെ കെ.ഡി.എൻ.എ മുൻ പ്രസിഡന്റ് ഇല്യാസ് തോട്ടത്തിലും ഗായിക മഞ്ജരിയെ സ്‌പോൺസർഷിപ് കൺവീനർ അനു സുൽഫിയും കെ.ഡി.എൻ.എക്ക് വേണ്ടി ആദരിച്ചു.
KDNA

മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ ഷറഫുദ്ദിൻ കണ്ണേത്ത്, മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ഗ്രാൻഡ് ഹൈപ്പർ റീജണൽ ഡയറക്ടർ അയൂബ് കെച്ചേരി, ആബിദ് അബ്ദുൾ കരീം (ദുബായ് ദുബായ് കരക്) സുനിൽ നായർ (സി.ഇ.ഒ, ക്യു8ഐ.എ.എസ്), ടിറ്റി ലൂകോസ് (സെയിൽസ് മാനേജർ, യു.എൽ.സി), ഒസാം വാഹിദ് (ഡിട്രോയിറ്റ് ജനറൽ ട്രേഡിംഗ്) മൻസൂർ ചൂരി (അഹ്മദ് അൽ മഗ്‌രിബി), കെ.ടി. തോമസ് (സേഗുരോ ഷിപ്പിംഗ്), മുഹമ്മദ് ഷാസിൻ (ഹൈഡ്ര ജനറൽ ട്രേഡിംഗ്,ലത്തീഫ് സി.എച് (സീ കിംഗ് ഫിഷ് പോയിന്റ്), ബെൽ ആൻഡ് ജോൺസൻ പ്രധിനിധി ജോ, ഡോ. അബ്ദുള്ള ഹംസ, റസ്റ്റോറൻറ് പാർട്ണർ (ടോം ആൻഡ് ജെറി) ഷാമിൽ മണ്ടോളി, ഇവന്റ് പാർട്ണർ (ഇൻ ഷോട്ട് മീഡിയ ഫാക്ടറി) ഷാജഹാൻ, നിജാസ് കാസിം, പെർഫോമൻസ് പാർട്ണർ (ജാസ് ഡാൻസ് സ്റ്റുഡിയോ) സിബി അറക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സ്കൈലൈൻ ഇലക്ട്രിക്കൽ & മെക്കാനിക്കൽ പ്രതിനിധികൾ, അഡ്വൈസറി മെമ്പർ ബഷീർ ബാത്ത, കെ.ഡി.എൻ.എ ഭാരവാഹികളായ അസ്സീസ് തിക്കോടി, പ്രജു ടി.എം, ഷിജിത് കുമാർ ചിറക്കൽ, രാമചന്ദ്രൻ പെരിങ്ങൊളം, ഷൌക്കത്ത് ആർ.എൻ , ഉബൈദ് ചക്കിട്ടക്കണ്ടി, അബ്ദുറഹ്മാൻ എം.പി ഏരിയ പ്രതിനിധികളായ തുളസീധരൻ തോട്ടക്കര, റൗഫ് പയ്യോളി, ഷാജഹാൻ കളത്തിൽ, വനിതാ വിഭാഗം ഭാരവാഹികളായ സന്ധ്യ ഷിജിത്, സാജിത നസിർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
KDNA

മൈലാഞ്ചി മത്സരത്തിൽ വിജയിച്ച ഫാത്തിമ ഹന്ന, ആയിഷ നവാൽ, സുമയ്യ നൗഷാദ് എന്നിവർക്കും കഥാരസം ചെറുകഥാ മത്സരത്തിൽ വിജയിച്ച മഞ്ജു മൈക്കിൾ, ജോബി ബേബി, അഷറഫ് ഒതുങ്ങാനാകത്ത് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും വിധികർത്താക്കളെ ആദരിക്കുകയും ചെയ്തു.
പ്രശസ്ത സിനിമ ഗായിക മഞ്ജരി ബാൻഡിന്റെ ലൈവ് മ്യൂസിക്കൽ കോൺസെർട്ട് , ആസിഫ് കാപ്പാട് ജെസ്സി ജോയ്‌സൺ എന്നിവരുടെ മ്യൂസിക് ഷോ, ലബനീസ് ഡാൻസ് ഗ്രൂപ്പ് ടീം അവതരിപ്പിച്ച അറബിക് ലയാലി നൃത്തങ്ങൾ, ജാസ് ഡാൻസ് സ്റ്റുഡിയോ അവതരിപ്പിച്ച ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്ക്കാരം, റാഫി കല്ലായ്, സമീർ വെള്ളയിൽ, അയാൻ മാത്തൂർ എന്നിവരുടെ ഇമ്പമാർന്ന ഗസൽ സന്ധ്യ, കെ.ഡി.എൻ.എ കലാകാരികൾ അവതരിപ്പിച്ച വിവിധ നൃത്തങ്ങൾ, ഒപ്പന തുടങ്ങി ഇടവേളകൾ ഇല്ലാതെ കാണികൾക്ക് നല്ലൊരു വിരുന്നായി മലബാർ മഹോത്സവം.
മെർലിൻ ആങ്കർ ആയ പരിപാടിയിൽ ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും ട്രഷറർ മൻസൂർ ആലക്കൽ നന്ദിയും പറഞ്ഞു. അഡ്വൈസറി ബോർഡ് മെമ്പർ സുരേഷ് മാത്തൂർ മാത്തൂരിന്റെ നേതൃത്വത്തിൽ കെ.ഡി.എൻ.എ സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗങ്ങൾ, മലബാർ മഹോത്സവം സ്വാഗത സംഘം അംഗങ്ങൾ എന്നിവർ മഹോത്സവം ഏകോപിപ്പിച്ചു.

Ads by Google
Ads by Google
TRENDING NOW