Wednesday, March 11, 2026 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.56 AM

വർക്കേഴ്‌സ് ഫുട്ബോൾ കപ്പ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ തകർത്തു

uploads/news/2026/02/825847/football-cup.jpg

ദോഹ: ഖത്തറിൽ നടക്കുന്ന വർക്കേഴ്‌സ് ഫുട്ബോൾ കപ്പ് 2026-ൽ ഇന്ത്യൻ ടീമിന് മിന്നുന്ന വിജയം. അൽ അറബി ക്ലബ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ പോരാട്ടം തുടങ്ങിയത്. ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തെ (ICBF) പ്രതിനിധീകരിക്കുന്ന ഔദ്യോഗിക ടീമാണ് ഇന്ത്യക്കായി ബൂട്ടണിഞ്ഞത്.
ഖത്തർ നാഷണൽ സ്പോർട്സ് ഡേയോടനുബന്ധിച്ച് തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള വേർക്കേഴ്‌സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് (WSIF) ആണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.മത്സരത്തിന്റെ തുടക്കം മുതൽ മികച്ച ഏകോപനം പ്രകടിപ്പിച്ച ഇന്ത്യ മൂന്ന് ഗോളുകൾ നേടിയാണ് വിജയം ഉറപ്പിച്ചത്. ഇന്ത്യക്കായി ഷേം മാർട്ടൺ, തൗഫീഖ്, മുജമ്മിൽ എന്നിവർ ലക്ഷ്യം കണ്ടു. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഇന്ത്യൻ ടീം ഒരുപോലെ മികവ് പുലർത്തി.

ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഘാന തുടങ്ങി 13 രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും പ്രമുഖ പ്രാദേശിക ക്ലബ്ബുകളുമാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. മൊവാസലത്, മിലാഹ തുടങ്ങിയ സ്ഥാപനങ്ങളുടെ ടീമുകളും പോരാടുന്നുണ്ട്. മെസൈമീർ സ്പോർട്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ടീം ഇന്ത്യയുടെ ഔദ്യോഗിക ജേഴ്സി പുറത്തിറക്കിയിരുന്നു. ഐക്യത്തിന്റെയും മികവിന്റെയും വേദിയായ ഈ ടൂർണമെന്റിലെ തുടക്കം ഏറെ അഭിമാനം നൽകുന്നതാണെന്ന് ഐസിബിഎഫ് (ICBF) പ്രസിഡന്റ് ഷാനവാസ്‌ ബാവ പറഞ്ഞു. വിജയികളെ ഐ സി ബി എഫ് ഭാരവാഹികൾ അഭിനന്ദിച്ചു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW