Wednesday, March 11, 2026 Last Updated 52 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.03 AM

സാംസങ് ഗാലക്‌സി എഫ്36 5ജി ഇപ്പോള്‍ ഏറ്റവും മികച്ച വിലക്കുറവില്‍ സ്വന്തമാക്കാം

on

സാംസങ് ഗാലക്‌സി എഫ്36 5ജി ഇപ്പോള്‍ ഏറ്റവും മികച്ച വിലക്കുറവില്‍ സ്വന്തമാക്കാം

സാംസങ് ഗാലക്‌സി എഫ്36 5ജി (Samsung Galaxy F36 5G) ഇപ്പോള്‍ ലോഞ്ചിന് ശേഷം ലഭ്യമായ ഏറ്റവും മികച്ച വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരം ലഭ്യമായിരിയ്ക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗാലക്‌സി എഫ്36 5ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെട്ടത്. അന്നു മുതല്‍ ഈ ഫോണിന്റെ വില പല ഉയര്‍ച്ച താഴ്ച്ചകളിലൂടെയും കടന്നുപോയ ശേഷം ഇപ്പോള്‍ ഏറ്റവും കുറഞ്ഞ വിലകളിലൊന്നിലെത്തിയാണ് നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വില്‍പ്പനയ്ക്ക് എത്തുമ്പോള്‍ ഗാലക്‌സി എഫ്36 5ജിയുടെ 6GB+ 128GB മോഡലിന് 17,499 രൂപയും 8GB+ 128GB മോഡലിന് 18,999 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫറുകള്‍ സഹിതം ഇത് 15999 രൂപ പ്രാരംഭ വിലയില്‍ വാങ്ങാന്‍ അവസരം ഉണ്ടായിരുന്നു.

പിന്നീട് പല ഓഫര്‍ സെയിലുകളിലായി പല ഡിസ്‌കൗണ്ടുകളും ഈ ഫോണിന് ലഭ്യമായി. എന്നാല്‍ അടുത്തകാലത്തുണ്ടായ സ്മാര്‍ട്ട്‌ഫോണ്‍ വിലവര്‍ധന ഈ ഗാലക്‌സി എഫ് സീരീസ് ഫോണിനെയും ബാധിച്ചു. തുടര്‍ന്ന് കഴിഞ്ഞ മാസം ഗാലക്‌സി എഫ്36 5ജി വേരിയന്റുകളുടെ വില യഥാക്രമം 19999 രൂപ, 21499 രൂപ എന്ന നിലയിലേക്ക് വര്‍ധിപ്പിച്ചു. എങ്കിലും 3000 രൂപ റിപ്പബ്ലിക് ഡേ ഓഫര്‍ ലഭ്യമായതിനാല്‍ 16999 രൂപ പ്രാരംഭ വിലയില്‍ ഇത് വാങ്ങാന്‍ കിട്ടുമായിരുന്നു. ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ 15999 രൂപ വിലയില്‍ ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുകയാണ്. കൂടാതെ 800 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമാണ്. അതിനാല്‍ 15199 രൂപ വിലയില്‍ ഇത് വാങ്ങാനാകും.

റെഡ്, ലക്‌സ് വയലറ്റ്, ഓണ്‍ക്‌സി ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ ലഭ്യമായിട്ടുള്ളത്. 164.4 x 77.9 x 7.7mm വലിപ്പവും 197 ഗ്രാം ഭാരവും എഫ്36 5ജിക്ക് ഉണ്ട്. ഒക്ട കോര്‍ Exynos 1380 പ്രൊസസര്‍, 120Hz റിഫ്രഷ് റേറ്റ്, 6.7 ഇഞ്ച് (1080 x 2340 പിക്‌സലുകള്‍) FHD+ സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റി-U ഡിസ്പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷന്‍, മാലി G68 MP5 ജിപിയു, 6GB/ 8GB റാം, 128GB ഇന്റേണല്‍ സ്റ്റോറേജ്, 25W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണ, 5000mAh ബാറ്ററി. 50MP മെയിന്‍ ക്യാമറ, 8MP അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 2MP മാക്രോ ക്യാമറ, 4K വീഡിയോ റെക്കോര്‍ഡിംഗ്, 13MP ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ് വണ്‍ UI-7 (6 ഒഎസ് അപ്‌ഡേറ്റുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും), സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G SA / NSA, 4G VoLTE, എന്നിവ ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW