-->
ഓപ്പോ കഴിഞ്ഞ ആഴ്ച തങ്ങളുടെ K സീരീസിലെ ബജറ്റ് 5ജി ഫോണ്‍ മോഡലായ ഓപ്പോ K14x 5G (OPPO K14x 5G) ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരുന്നു. ഇപ്പോള്‍ ഇത് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നു. ഫ്‌ലിപ്പ്കാര്‍ട്ട്, ഓപ്പോ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവ വഴി ഓണ്‍ലൈനായും ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴിയും ഈ 5ജി ഫോണ്‍ ഇപ്പോള്‍ വാങ്ങാനാകും. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഓപ്പോ K13x 5ജിയുടെ പിന്‍ഗാമിയായാണ് ഈ പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. തുടക്കത്തില്‍ പരിമിത കാലത്തേക്ക് ലോഞ്ച് ഓഫറുകള്‍ ലഭ്യമായതിനാല്‍ യഥാര്‍ഥ വിലയിലും കുറഞ്ഞ വിലയില്‍ ഈ ഓപ്പോ ഫോണ്‍ സ്വന്തമാക്കാനാകും.
ഓപ്പോ K14x 5ജിയുടെ 4GB + 128GB മോഡലിന് 14,999 രൂപയും 6GB + 128GB മോഡലിന് 16,999 രൂപയുമാണ് വില. എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1500 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. അതിനാല്‍ 13499 രൂപ പ്രാരംഭ വിലയില്‍ ഇത് വാങ്ങാനാകും. ബാങ്ക് ഡിസ്‌കൗണ്ടിന് പുറമേ 3 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. 166.6×78.5×8.61mm വലിപ്പവും 212 ഗ്രാം ഭാരവും ഓപ്പോ K14x 5ജിക്ക് ഉണ്ട്. പ്രിസം വയലറ്റ്, ഐസി ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭ്യമാണ്. മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രൊസസര്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനങ്ങളുടെ ശക്തികേന്ദ്രം. f/1.8 അപ്പേര്‍ച്ചറുള്ള 50MP മെയിന്‍ ക്യാമറ, f/2.4 അപ്പേര്‍ച്ചറുള്ള 2MP പോര്‍ട്രെയിറ്റ് സെന്‍സര്‍, LED ഫ്‌ലാഷ്, 1080p വരെ 60 fps വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.
സെല്‍ഫിക്കും മറ്റുമായി f/2.2 അപ്പേര്‍ച്ചറുള്ള 5MP ഫ്രണ്ട്ക്യാമറയും 1080p വരെ 30fps വീഡിയോ റെക്കോര്‍ഡിംഗ് സഹിതം ഓപ്പോ K14x 5ജിയില്‍ സജ്ജീകരിച്ചിരിക്കുന്നു. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.75-ഇഞ്ച് (1604 x 720 പിക്‌സലുകള്‍) HD+ സ്‌ക്രീന്‍, 1125 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയും ഇതിലുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, പൊടിയും തെറിയും പ്രതിരോധിക്കുന്ന IP64 റേറ്റിങ്, ARM Mali-G57 MC2@1072MHz GPU, 4GB / 6GB LPDDR4X റാം (8GB വരെ വെര്‍ച്വല്‍ റാം എക്‌സ്പാന്‍ഷന്‍), 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.