-->
കൊളംബോ: പാകിസ്‌താന്‍ ബാറ്റര്‍മാരെ ''സ്ലെഡ്‌ജ്'' ചെയ്‌തു പ്രകോപിപ്പിക്കരുതെന്നു നിര്‍ദേശം നല്‍കിയിരുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൂര്യകുമാര്‍ യാദവ്. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന എ ഗ്രൂപ്പ് മത്സരത്തില്‍ ജയിച്ച ശേഷമാണ് സൂര്യകുമാര്‍ യാദവ് മനസ് തുറന്നത്. ഇന്ത്യ പാകിസ്‌താനെ 61 റണ്ണിനാണു തോല്‍പ്പിച്ചത്. സൂര്യകുമാര്‍ യാദവ് സഹതാരങ്ങള്‍ക്കു നിര്‍ദേശം നല്‍കുന്ന വീഡിയോ ബി.സി.സി.ഐ. പുറത്തുവിട്ടിരുന്നു. ഫീല്‍ഡിങില്‍ മാത്രം ശ്രദ്ധിക്കാനും ബാറ്റര്‍മാരുടെ ശ്രദ്ധ തെറ്റിക്കാനുള്ള മനഃപൂര്‍വമുള്ള ശ്രമങ്ങള്‍ വേണ്ടെന്നും സൂര്യ വ്യക്‌തമാക്കിയിരുന്നു. ഒട്ടേറെ വിവാദങ്ങള്‍ക്കു ശേഷമാണ് പാകിസ്‌താന്‍ ഇന്ത്യക്കെതിരേ കളിക്കാന്‍ സമ്മതിച്ചത്. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യക്കെതിരേ മത്സരിക്കാനില്ലെന്നു പാകിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു.
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ തുടരന്‍ ചര്‍ച്ചകളിലാണ് അവരുടെ നിലപാട് അയഞ്ഞത്. എതിരാളികള്‍ക്ക് ''ഹസ്‌തദാനം'' ചെയ്യിില്ലെന്ന നിലപാട് ഇന്ത്യ, പാക് നായകന്‍മാര്‍ ഞായറാഴ്‌ചയും തുടര്‍ന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം നടന്ന ഒരു മത്സരത്തിലും ഇന്ത്യ-പാക് താരങ്ങള്‍ തമ്മില്‍ ഹസ്‌തദാനമുണ്ടായില്ല.