-->
ധാക്ക: ഇന്ത്യയോടുള്ള ബംഗ്ലാദേശിന്റെ നിലപാടില്‍ മാറ്റം. മുന്‍ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ ഇന്ത്യയിലെ സാന്നിധ്യം, ബന്ധം ശക്‌തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് തടസമാകില്ലെന്ന് ഭരണകക്ഷിയായ ബി.എന്‍.പിയുടെ ജനറല്‍ സെക്രട്ടറി മിര്‍സ ഫഖ്‌റുള്‍ ഇസ്ലാം അലംഗിര്‍ പറഞ്ഞു.
ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം ഒരു വിഷയത്തില്‍ മാത്രം ഒതുങ്ങില്ലെന്നും അദ്ദേഹം വ്യക്‌തമക്കി.
ഇന്നാണു ബംഗ്ലാദേശില്‍ ബി.എന്‍.പി. സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നത്.
2024 ഓഗസ്‌റ്റില്‍ ഷെയ്‌ഖ് ഹസീനയ്‌ക്ക് പ്രധാനമന്ത്രി സ്‌ഥാനം നഷ്‌ടപ്പെട്ടശേഷം നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാരാണു ബംഗ്ലാദേശിനെ നയിക്കുന്നത്.