-->
മസ്‌കറ്റ്: ഇറാനുമേലുള്ള സമ്മര്‍ദം ശക്‌തമാക്കി യു.എസ്. യു.എസ്. വിമാനവാഹിനിക്കപ്പല്‍ യു.എസ്.എസ്. ഏബ്രഹാം ലിങ്കന്‍ ഒമാന്‍ തീരത്തിനു സമീപമെത്തി. ഒമാന്‍ തീരത്ത് നിന്ന് ഏകദേശം 240 കിലോമീറ്റര്‍ അകലെ കപ്പലെത്തിയതായി ഉപഗ്രഹ ചിത്രങ്ങള്‍ സ്‌ഥിരീകരിച്ചു.
യു.എസ്. ഉദ്യോഗസ്‌ഥര്‍ പുറത്തുവിട്ട വിവരം അനുസരിച്ച് വിമാനവാഹിനിക്കപ്പലായ യു.എസ്.എസ്. ജെറാള്‍ഡ് ആര്‍ ഫോര്‍ഡിനെയും ഏബ്രഹാം ലിങ്കനൊപ്പം മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്. യു.എസ്. സമ്മര്‍ദം ചെലുത്തുന്നതിനിടെ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ സൈനികാഭ്യാസം നടത്തി. അതേസമയം, അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ക്കായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്‌ചി ജനീവയിലെത്തി. ഒത്തുതീര്‍പ്പിനു തയാറാണെന്നും ഭീഷണികള്‍ക്കു വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.