Friday, March 13, 2026 Last Updated 29 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.36 PM

തൊഴിലില്ലായ്‌മ നിരക്കില്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്‌മാ നിരക്കില്‍ നേരിയ വര്‍ധന. കഴിഞ്ഞ ഡിസംബറില്‍ 4.8 ശതമാനമായിരുന്ന നിരക്ക്‌ ജനുവരിയില്‍ അഞ്ചു ശതമാനമായി. ഗ്രാമ, നഗര മേഖലകളിലെ 15-നു മേല്‍ പ്രായക്കാരായ ആളുകളുടെ തൊഴിലില്ലായ്‌മാ നിരക്കിലാണു വര്‍ധന രേഖപ്പെടുത്തിയത്‌.
നാഷണല്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ ഓഫീസി (എന്‍.എസ്‌.ഒ) ന്റെ ഏറ്റവും പുതിയ പീരിയോഡിക്‌ ലേബര്‍ ഫോഴ്‌സ്‌ സര്‍വേ (പി.എല്‍.എഫ്‌.എസ്‌)യിലാണ്‌ ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്‌. തൊഴിലില്ലായ്‌മ വര്‍ധിച്ചതിനൊപ്പം തൊഴില്‍സേനാ പങ്കാളിത്ത നിരക്കി (എല്‍.എഫ്‌.പി.ആര്‍) ലും തൊഴിലാളി സംഖ്യാ അനുപാത(ഡബ്ല്യു.പി.ആര്‍)ത്തിലും കഴിഞ്ഞമാസം കുറവുണ്ടായി.
വിളവെടുപ്പിനു പിന്നാലെയെത്തിയ ശൈത്യകാലം സൃഷ്‌ടിച്ച പതിവ്‌ ആഘാതമാണ്‌ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.
നിര്‍മാണത്തിനു പുറമേ കൃഷി അനുബന്ധ ജോലികള്‍, ഗതാഗതം, ചെറുകിട വ്യാപാരം തുടങ്ങി പല മേഖലകളിലെയും പ്രവര്‍ത്തനം ശൈത്യകാലത്ത്‌ മാന്ദ്യത്തിന്റെ പിടിയിലായി. നഗരമേഖല ഇതിനെതിരേ ചെറിയതോതിലെങ്കിലും പിടിച്ചുനിന്നെങ്കിലും ഗ്രാമങ്ങളില്‍ സ്‌ഥിതി വ്യത്യസ്‌തമായി. ഇതു സ്വാഭാവികമായും എല്‍.എഫ്‌.പി.ആര്‍, ഡബ്ല്യു.പി.ആര്‍, തൊഴില്‍ നിരക്കുകളെ പ്രതികൂലമായി ബാധിച്ചതായി പി.എല്‍.എഫ്‌.എസ്‌. സര്‍വേയില്‍ പറയുന്നു.
ഗ്രാമങ്ങളില്‍ ഡിസംബറില്‍ 3.9 ശതമാനമായിരുന്ന തൊഴിലില്ലായ്‌മ കഴിഞ്ഞമാസം 4.2 ശതമാനമായി. നഗരമേഖലകളില്‍ ഇത്‌ ഏഴു ശതമാനത്തിലേക്കെത്തി.
ഡിസംബറില്‍ 6.7 ശതമാനമായിരുന്നു നഗരങ്ങളിലെ തൊഴിലില്ലായ്‌മാ നിരക്ക്‌. 15-നു മേല്‍ പ്രായക്കാരായ പുരുഷന്മാരിലെ തൊഴിലില്ലായ്‌മാ നിരക്ക്‌ സര്‍വേ കാലയളവില്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ സ്‌ത്രീകളുടേതില്‍ വര്‍ധന രേഖപ്പെടുത്തി.

Ads by Google
Monday 16 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW