Saturday, March 14, 2026 Last Updated 28 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.36 PM

ആദ്യ പരീക്ഷ എഴുതിയവര്‍ക്ക്‌ മാത്രം രണ്ടാം പരീക്ഷയ്‌ക്ക്‌ അവസരം

ന്യൂഡല്‍ഹി: ഈ വര്‍ഷം മുതല്‍ സി.ബി.എസ്‌.ഇ 10ാം ക്ലാസ്‌ ബോര്‍ഡ്‌ പരീക്ഷാ രീതിയില്‍ മാറ്റം. പ്രധാന പരീക്ഷയില്‍ മൂന്നോ അതിലധികമോ വിഷയങ്ങളില്‍ പരാജയപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക്‌ രണ്ടാം ബോര്‍ഡ്‌ പരീക്ഷ എഴുതാന്‍ അനുമതി ലഭിക്കില്ലെന്ന്‌ സി.ബി.എസ്‌.ഇ. ഇന്നാണ്‌ ആദ്യ ബോര്‍ഡ്‌ പരീക്ഷ തുടങ്ങുന്നത്‌.
- സി.ബി.എസ്‌.ഇയുടെ പ്രധാന നിര്‍ദേശങ്ങള്‍

ഒന്നാം പരീക്ഷ നിര്‍ബന്ധം: എല്ലാ വിദ്യാര്‍ഥികളും ഒന്നാം ബോര്‍ഡ്‌ പരീക്ഷ എഴുതണം.
മെച്ചപ്പെടുത്താനുള്ള അവസരം: വിജയിച്ചതും യോഗ്യത നേടിയതുമായ വിദ്യാര്‍ഥികള്‍ക്ക്‌ സയന്‍സ്‌, ഗണിതശാസ്‌ത്രം, സാമൂഹികശാസ്‌ത്രം, ഭാഷകള്‍ എന്നിവയുള്‍പ്പെടെ മൂന്ന്‌ വിഷയങ്ങളില്‍ വരെ അവരുടെ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ അവസരമുണ്ട്‌.
ഒന്നാം പരീക്ഷയില്‍ മൂന്നോ അതിലധികമോ വിഷയങ്ങളില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികള്‍ക്ക്‌ രണ്ടാം ബോര്‍ഡ്‌ പരീക്ഷ എഴുതാന്‍ അനുമതി ലഭിക്കില്ല. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന പ്രധാന പരീക്ഷ എഴുതാന്‍ മാത്രമേ അവര്‍ക്ക്‌ കഴിയൂ. കൂടുതല്‍ വിഷയങ്ങള്‍ ഇല്ല: 10ാം ക്ലാസ്‌ പാസായതിന്‌ ശേഷം, വിദ്യാര്‍ഥികള്‍ക്ക്‌ നിലവിലുള്ള വിഷയങ്ങള്‍ കൂടാതെ മറ്റ്‌ വിഷയങ്ങള്‍ക്കായി ബോര്‍ഡ്‌ പരീക്ഷ എഴുതാന്‍ കഴിയില്ല.
പ്രധാന പരീക്ഷയില്‍ മൂന്നോ അതിലധികമോ വിഷയങ്ങളില്‍ പങ്കെടുക്കാത്ത ഒരു വിദ്യാര്‍ഥിക്കും രണ്ടാം ബോര്‍ഡ്‌ പരീക്ഷ എഴുതാന്‍ അനുമതി ലഭിക്കില്ലെന്ന്‌ സി.ബി.എസ്‌.ഇ വ്യക്‌തമാക്കി. ഈ നിയമത്തില്‍നിന്ന്‌ ഇളവ്‌ തേടിയുള്ള അഭ്യര്‍ത്ഥനകളോട്‌ ബോര്‍ഡ്‌ പ്രതികരിക്കില്ല.

Ads by Google
Monday 16 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW