Friday, March 13, 2026 Last Updated 41 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

ക്ഷേമ പെന്‍ഷന്‍ വിതരണം: 1,050 കോടി അനുവദിച്ചു

തിരുവനന്തപുരം: ഫെബ്രുവരിയിലെ സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
62 ലക്ഷത്തോളം പേര്‍ക്കാണ്‌ 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടുകളില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക്‌ സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട്‌ തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതതു ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യും.
8.46 ലക്ഷം പേര്‍ക്ക്‌ ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ്‌ നല്‍കേണ്ടത്‌. ഇപ്പോള്‍ പ്രതിമാസം 1,050 കോടിയോളം രൂപയാണ്‌ പെന്‍ഷനായി നല്‍കുന്നത്‌. ഇത്‌ ഒരു കുടിശികയുമില്ലാതെ അതതു മാസം തന്നെ വിതരണം ചെയ്യുന്നു. നിലവില്‍ ഒരു വര്‍ഷം ക്ഷേമ പെന്‍ഷന്‍ വിതരണത്തിന്‌ വേണ്ടിവരുന്നത്‌ 14,500 കോടി രൂപയാണ്‌.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW