Friday, March 13, 2026 Last Updated 42 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

തെരഞ്ഞെടുപ്പ്‌ പ്രചാരണം: രാഹുല്‍ ഗാന്ധി സജീവമാകും

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സജീവമായി പ്രചാരണ രംഗത്തുണ്ടാകുമെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല. നേരത്തെതന്നെ രാഹുല്‍ ഗാന്ധിയുടെ പരിപാടികള്‍ക്കു രൂപം നല്‍കും. പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ നയിക്കുന്ന യാത്ര ജനക്കൂട്ടംകൊണ്ടു ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പുതുയുഗ യാത്ര വന്‍ വിജയമാണ്‌. മാര്‍ച്ച്‌ ഏഴിന്‌ യാത്രയുടെ സമാപനത്തില്‍ തിരുവനന്തപുരത്തു പങ്കെടുക്കണമെന്ന്‌ രാഹുല്‍ ഗാന്ധിയോട്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌.
പത്തു വര്‍ഷമായി യു.ഡി.എഫ്‌ പ്രതിപക്ഷത്താണ്‌. അധികാരമോ അധികാരത്തിന്റെ സൗകര്യങ്ങളോ ഇല്ലാതെ മുഴുവന്‍ പ്രവര്‍ത്തകരെയും അണിനിരത്തി തെരഞ്ഞെടുപ്പ്‌ വിജയങ്ങളില്‍നിന്ന്‌ വിജയങ്ങളിലേക്കുള്ള ജൈത്രയാത്രയാണു യു.ഡി.എഫ്‌ നടത്തിയത്‌.- ചെന്നിത്തല പറഞ്ഞു.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW