Friday, March 13, 2026 Last Updated 13 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

പ്രേംകുമാര്‍ കെ.പി.സി.സി. പരിപാടിയില്‍

കോട്ടയം: ചേരിമാറി കോണ്‍ഗ്രസിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ നടന്‍ പ്രേംകുമാര്‍ ഇന്ന്‌ കെ.പി.സി.സി. പരിപാടിയില്‍. കെ.പി.സി.സി. സംസ്‌കാര സാഹിതിയുടെ ഉത്സവ്‌ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയാണു പ്രേംകുമാര്‍. നാഗമ്പടത്ത്‌ വൈകിട്ട്‌ 5.30ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സംസ്‌കാര സാഹിതി ചെയര്‍മാന്‍ സി.ആര്‍. മഹേഷ്‌ എം.എല്‍.എ. അധ്യക്ഷത വഹിക്കും.
നേരത്തെ നിശ്‌ചയിച്ച പരിപാടികളില്‍ പ്രേംകുമാറിന്റെ പേരുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാലുമായി നടത്തിയ ചര്‍ച്ചയ്‌ക്കു പിന്നാലെയാണ്‌ സാഹിതി പ്രവര്‍ത്തകര്‍ പ്രേംകുമാറിനെ ക്ഷണിച്ചത്‌. പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സി.പി.എം. നീക്കം ഇതോടെ പാളിയെന്നാണു വിലയിരുത്തല്‍.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW