Thursday, March 12, 2026 Last Updated 13 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 10.03 AM

കാഴ്ചയില്‍ അതിസുന്ദരന്‍, കുത്തേറ്റാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മരണം: കടലിലെ ആളെക്കൊല്ലി നീരാളി

blue-ring-octopus, sea

മനോഹരമായ കാഴ്ചകളാല്‍ സമ്പന്നമാണ് കടലിന്റെ അടിത്തട്ട്. മനുഷ്യന് ഇന്നും കാണാന്‍ കഴിയാത്ത അനേകായിരം ജീവജാലങ്ങള്‍ ആഴക്കടലില്‍ അധിവസിക്കുന്നുണ്ട്. ഇവയില്‍ പലതും വിചിത്ര സ്വഭാവവും സവിശേഷതയും ഉള്ളവയാണ്. അതിനാല്‍ കടലില്‍ വിനോദത്തിനായി എത്തുന്നവര്‍ ഈ ജീവികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇവയില്‍ പലതും മനുഷ്യ ജീവനെത്തന്നെ അപഹരിക്കാന്‍ ശേഷിയുള്ളവയാണ്. ഇത്തരത്തിലൊന്നാണ് ആളെക്കൊല്ലാന്‍ കഴിവുള്ള നീരാളി. ശരിരത്തില്‍ നീല നിറത്തിലെ വളയങ്ങളോട കൂടിയ ഈ നീരാളി കാഴ്ചയില്‍ മനോഹരമാണ്. ' ബ്ലൂ റിംഗ്ഡ് ഒക്ടോപസ്' എന്നാണ് ഇവയുടെ പേര്. ബ്ലൂ റിംഗ്ഡ് ഒക്ടോപസിന്റെ വിഷം മനുഷ്യന്റെ ശ്വസന വ്യവസ്ഥയെ ബാധിക്കുകയും ഉള്ളിലെത്തി മിനിറ്റുകള്‍ക്കുള്‌ലില്‍ മരണത്തിനോ ശരീരം തളരാനോ കാരണവുമാകുന്നു.

പേര് പോലെ തന്നെ ശരീരത്തിലെ തിളങ്ങുന്ന നീല വളയങ്ങളാണ് പസഫിക്, ഇന്ത്യന്‍ സമുദ്രങ്ങളില്‍ കാണപ്പെടുന്ന ഈ നീരാളികളുടെ പ്രത്യേകത. എന്നാല്‍ ജീവന് ഭീഷണിയെന്ന് കാണുമ്പോള്‍ അപായ സൂചന പോലെയാണ് ഈ വളയങ്ങള്‍ തെളിയുന്നത്. നീരാളികള്‍ക്കിടെയില്‍ ഏറ്റവും വീര്യമേറിയ വിഷമുള്ള സ്പീഷീസുകളിലൊന്നാണ് ബ്ലൂ റിംഗ്ഡ് ഒക്ടോപസ്.

26 മനുഷ്യരെ മിനിറ്റുകള്‍ക്കുള്ളില്‍ കൊല്ലാനുള്ള വിഷം ഇക്കൂട്ടര്‍ക്കുണ്ട്. ഇവയുടെ കുത്തേറ്റാല്‍ അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കും. വേദന തീരെ കുറവായതിനാല്‍ ഇവയുടെ കുത്തേല്‍ക്കുന്നത് ചിലപ്പോള്‍ അറിയാതെ പോകാനും സാദ്ധ്യതയുണ്ട്. പലപ്പോഴും ശ്വാസ തടസം അടക്കം ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴാണ് അപകടം മനസിലാക്കാന്‍ കഴിയുക. ഇവയ്ക്ക് ആന്റിവെനം ലഭ്യമല്ല. ലോകത്ത് കുറഞ്ഞത് 11 മനുഷ്യരെങ്കിലും ബ്ലൂ റിംഗ്ഡ് ഒക്ടോപസിന്റെ കുത്തേറ്റ് മരിച്ചിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചചൈന പോലെ നീരാളിയെ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ പ്രചാരത്തിലുള്ള നാടുകളില്‍ ഇവയ്‌ക്കെതിരെ പ്രത്യേക ജാഗ്രത പുലര്‍ത്താറുണ്ട്.

Ads by Google
Monday 16 Feb 2026 10.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW