Wednesday, March 11, 2026 Last Updated 48 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.29 PM

മഡൂറോയെ പിടികൂടാന്‍ എ.ഐ. സഹായവും

uploads/news/2026/02/825613/int1.jpg

വാഷിങ്‌ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ്‌ നികോളാസ്‌ മഡൂറോയെ പിടികൂടാനുള്ള ഓപ്പറേഷനില്‍ യു.എസ.്‌ സൈന്യം നിര്‍മിതബുദ്ധി(എ.ഐ)യുടെ സഹായവും തേടിയതായി റിപ്പോര്‍ട്ട്‌. കേ്ലാഡ്‌ എ.ഐയാണ്‌ ആശ്രയിച്ചതെന്ന്‌ വാള്‍ സ്‌ട്രീറ്റ്‌ ജേണല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. എന്നാല്‍, എ.ഐ. ഉപയോഗത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഹിംസയ്‌ക്ക്‌ കേ്ലാഡ്‌ ഉപയോഗിക്കാന്‍ പാടില്ലെന്നാണ്‌ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ത്രോപിക്കിന്റെ നിലപാട്‌. തങ്ങളുടെ എ.ഐ. ഉപയോഗിച്ച്‌ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനും അവര്‍ എതിരാണ്‌. യു.എസ്‌. നീക്കം പുറത്തുവന്നതിനുശേഷവും ആന്‍ത്രോപിക്‌ നിലപാട്‌ ആവര്‍ത്തിച്ചു. 'സ്വകാര്യ മേഖലയിലായാലും സര്‍ക്കാര്‍ തലത്തിലായാലും കേ്ലാഡിന്റെ ഏത്‌ ഉപയോഗവും ഞങ്ങളുടെ ഉപയോഗ നയങ്ങള്‍ പാലിക്കണം. കേ്ലാഡ്‌ എങ്ങനെ വിന്യസിക്കാമെന്ന്‌ ഞങ്ങളുടെ നയങ്ങള്‍ നിര്‍വചിക്കുന്നു. ഞങ്ങള്‍ പങ്കാളികളുമായി സഹകരിച്ച്‌ ഇത്‌ ഉറപ്പുവരുത്തുന്നു'- ആന്‍ത്രോപിക്കിന്റെ വക്‌താവ്‌ പറഞ്ഞു.
പെന്റഗണ്‍ ഉപയോഗിക്കുന്ന ഡേറ്റാ കമ്പനിയായ പാലന്റര്‍ ടെക്‌നോളജീസിന്‌ ആന്‍ത്രോപക്കുമായി പങ്കാളിത്തമുള്ളതുകൊണ്ടാണ്‌ കേ്ലാഡ്‌ വിന്യസിക്കപ്പെട്ടത്‌. കേ്ലാഡിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ആന്‍ത്രോപിക്കിന്റെ ആശങ്കകള്‍ കാരണം യു.എസ്‌. ഉദ്യോഗസ്‌ഥര്‍ 20 കോടി ഡോളര്‍ വരെയുള്ള മൂല്യമുള്ള കരാറുകള്‍ റദ്ദാക്കുന്നത്‌ പരിഗണിക്കുന്നതായി വാള്‍ സ്‌ട്രീറ്റ്‌ ജേണല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എ.ഐയില്‍നിന്നുള്ള ദോഷങ്ങള്‍ തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങളും സംരക്ഷണ സംവിധാനങ്ങളും ആവശ്യമാണെന്നു വാദിക്കുന്നയാളാണ്‌ ആന്‍ത്രോപിക്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഡാരിയോ അമോഡി. പ്രതിരോധരഹിതമായ യുദ്ധങ്ങളിലും ആഭ്യന്തര നിരീക്ഷണങ്ങളിലും എ.ഐ? ഉപയോഗിക്കുന്നതിലുള്ള ആശങ്കകള്‍ അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്‌. നിരവധി എഐ കമ്പനികള്‍ യുഎസ്‌ സൈന്യത്തിനായി സൈബര്‍ ടൂളുകള്‍ നിര്‍മിക്കുന്നുണ്ട്‌. ഇവയില്‍ ഭൂരിഭാഗവും സൈനിക ഭരണത്തിനായി സാധാരണയായി ഉപയോഗിക്കുന്ന അണ്‍ക്ലാസിഫൈഡ്‌ നെറ്റ്‌വര്‍ക്കുകളില്‍ ലഭ്യമാണ്‌.

Ads by Google
Sunday 15 Feb 2026 11.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW