-->
ലാഹോര്‍: ഓപ്പറേഷന്‍ ഹെറോഫ് 2.0യുടെ ഭാഗമായി 17 പാകിസ്‌താന്‍ സൈനികരെ പിടികൂടിയെന്നു ബലൂചിസ്‌ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ)യുടെ അവകാശവാദം. ഇവരില്‍ ബലൂച് വംശജരായ 10 പേരെ വിട്ടയച്ചു. അവശേഷിക്കുന്ന ഏഴ് പേര്‍ പാകിസ്‌താന്‍ സൈനികരാണ്. ഈ സൈനികരെ മോചിപ്പിക്കണമെങ്കില്‍ ബലൂച് തടവുകാരെ വിട്ടയക്കണമെന്നു ബി.എല്‍.എ. ആവശ്യപ്പെട്ടു.
ഏഴു ദിവസത്തിനുള്ളില്‍ മോചനമുണ്ടായില്ലെങ്കില്‍ സൈനികര്‍ക്ക് വധശിക്ഷ നല്‍കുമെന്നു ബി.എല്‍.എ. മുന്നറിയിപ്പ് നല്‍കി. പിടിയിലായ പാക് സൈനികരെ ബലൂച് പൗരന്മാര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പേരില്‍ ബലൂച് ദേശീയ കോടതിയില്‍ വിചാരണ ചെയ്‌തതായി ബി.എല്‍.എ. അറിയിച്ചു. കോടതി വധശിക്ഷയാണത്രേ വിധിച്ചത്. പാകിസ്‌താന്‍, സുരക്ഷാ ഏജന്‍സികള്‍ തട്ടിക്കൊണ്ടുപോയെന്ന് ബി.എല്‍.എ. ആരോപിക്കുന്ന ബലൂച് വ്യക്‌തികളെ മോചിപ്പിച്ചില്ലെങ്കില്‍ തടവുകാര്‍ക്ക് വധശിക്ഷ നല്‍കുമെന്നും വിമതര്‍ വ്യക്‌തമാക്കി.
ബലൂചിസ്‌ഥാനില്‍ ദീര്‍ഘകാലമായി ആളുകളെ കാണാതാകുന്ന സംഭങ്ങള്‍ വര്‍ധിക്കുകയാണ്. പലരെയു, റെയ്‌ഡുകള്‍ക്കിടെ പാകിസ്‌താന്‍ സുരക്ഷാ ഏജന്‍സികള്‍ തട്ടിക്കൊണ്ടുപോയെന്നും പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും കുടുംബങ്ങള്‍ ആരോപിക്കുന്നു.