-->
കോട്ടയം: ഭിന്നശേഷി സംവരണ വിഷയത്തില്‍ അധ്യാപകര്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. എന്‍.എസ്.എസിന് അനുകൂലമായ വിധി എല്ലാവര്‍ക്കും ബാധകമാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കോടതിവിധിയില്‍ മാനേജ്‌മെന്റ് വേണ്ടവിധം കേസ് ശ്രദ്ധിച്ചില്ല.
മുഖ്യമന്ത്രി അധ്യാപക സംഘടനകളുടെയും മാനേജുമെന്റിന്റെയും പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. കേസ് കോടതിയിലേക്കു പോയ സാഹചര്യത്തില്‍ എന്‍.എസ്.എസിന് അനുകൂലമായ വിധി എല്ലാവര്‍ക്കും ബാധകമാക്കാന്‍ മാനേജ്‌മെന്റും അധ്യാപകരും കോടതിയില്‍ കക്ഷിചേരാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, വേണ്ടരീതിയില്‍ ശ്രദ്ധചെലുത്തുവാന്‍ മാനേജ്‌മെന്റുകള്‍ ശ്രമിച്ചില്ല.
സംസ്‌ഥാനത്തു ഹൈക്കോടതിയുടെ ഉത്തരവാണു നാലുശതമാനം ഭിന്നശേഷിക്കാര്‍ക്കു നിയമനം നടത്തിയതിനുശേഷമേ എയ്‌ഡഡ് മാനേജ്‌മെന്റ് ഓപ്പണ്‍ വേക്കന്‍സിയില്‍ നടത്താവു എന്നുള്ളത്. കോടതി വിധിപറഞ്ഞ അവസരത്തില്‍ ആര്‍ക്കൊക്കെയാണു മുന്‍ഗണ കൊടുക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ഓരോ പരിമിതിയിലുള്ളവരെ സംബന്ധിച്ചും വ്യക്‌തമാക്കിയിട്ടുണ്ട്.
കോടതി പറഞ്ഞതുപോലെയുള്ള സീനിയോരിറ്റിയുള്ള അധ്യാപകരെ ലഭിക്കുന്നില്ലെന്ന മാനേജ്‌മെന്റ് പറയുന്നതു ശരിയാണ്. ഭിന്നശേഷിക്കാരായ അധ്യാപകരെ കിട്ടാതെ വന്നാല്‍ ഒരു വര്‍ഷക്കാലം കാത്തിരിക്കാനാണു കോടതി പറഞ്ഞിരിക്കുന്നത്. ഒരു വര്‍ഷം താല്‍കാലികമായി അധ്യാപകരെ നിയമിക്കുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. ഈ അധ്യാപകര്‍ക്കു അനുകുല്യങ്ങള്‍ നല്‍കും. ഇതു സര്‍ക്കാര്‍ എടുത്ത തീരുമാനമല്ലെന്നും മന്ത്രി പറഞ്ഞു.