Wednesday, March 11, 2026 Last Updated 6 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.31 PM

'സൂര്യന്‌ സമീപം വ്യാഴം': പുതിയഗ്രഹസംവിധാനം കണ്ട്‌ അമ്പരന്ന്‌ ശാസ്‌ത്രജ്‌ഞര്‍

വാഷിങ്‌ടണ്‍: വിചിത്ര നക്ഷത്ര സംവിധാനംകണ്ട്‌ അമ്പരന്നു ശാസ്‌ത്രജ്‌ഞര്‍. എല്‍എച്ച്‌എസ്‌ 1903 നക്ഷത്രത്തിനാണു പുതിയ ഗ്രഹ സംവിധാനമുള്ളത്‌.
സാധാരണ നക്ഷത്രങ്ങളോട്‌ ചേര്‍ന്നാണ്‌ പാറകളുള്ള ഗ്രഹങ്ങള്‍ കാണുക. സൂര്യനെ ചുറ്റുന്ന ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ ആ വിഭാഗത്തില്‍പ്പെടും. തുടര്‍ന്നാണു വ്യാഴം, ശനി പോലുള്ള വാതകഭീമന്മാര്‍. ചുവന്ന കുള്ളന്‍ വിഭാഗത്തില്‍പ്പെട്ട ഗ്രഹമാണു എല്‍എച്ച്‌എസ്‌ 1903.
അതിനോട്‌ ചേര്‍ന്നുള്ള രണ്ടാമത്തെ ഗ്രഹം തന്നെ വാതകഭീമനാണ്‌. അതായത്‌ സൗരയൂഥത്തില്‍ ശുക്രന്റെ സ്‌ഥാനത്ത്‌ വ്യാഴം വരുന്നപോലെ. ഈ വിചിത്രമായ സംവിധാനം ഒരു അപൂര്‍വ പ്രതിഭാസമാണോ അതോ സമാനമായ മറ്റുള്ളവയുണ്ടോ എന്നത്‌ ഇപ്പോഴും വ്യക്‌തമല്ല. 'ഗ്രഹങ്ങള്‍ എങ്ങനെ രൂപപ്പെടുന്നു, വികസിക്കുന്നു എന്നതിനെക്കുറിച്ച്‌ ഇനിയും ധാരാളം കാര്യങ്ങള്‍ അജ്‌ഞാതമായി തുടരുന്നു'- യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയിലെ ശാസ്‌ത്രജ്‌ഞനായ ഡോ. തോമസ്‌ വില്‍സണ്‍ പറഞ്ഞു.
സാധാരണയായി, നക്ഷത്രത്തോട്‌ ഏറ്റവും അടുത്ത്‌ സ്‌ഥിതി ചെയ്യുന്ന ഗ്രഹങ്ങള്‍ പാറ നിറഞ്ഞവയായിരിക്കും, കാരണം സൗരവികിരണങ്ങള്‍ അവയുടെ വാതക അന്തരീക്ഷത്തെ നീക്കം ചെയ്യുകയും സാന്ദ്രമായ, ഖരരൂപത്തിലുള്ള കേന്ദ്രങ്ങള്‍ അവശേഷിപ്പിക്കുകയും ചെയ്യുന്നു. ദൂരെയുള്ള ഗ്രഹങ്ങള്‍ക്ക്‌ അവയുടെ വാതക അന്തരീക്ഷം നിലനിര്‍ത്താന്‍ കഴിയും. എല്‍എച്ച്‌എസ്‌ 1903 പാറ നിറഞ്ഞ ഗ്രഹത്തില്‍ ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ രണ്ട്‌ വാതക ഭീമന്മാര്‍. ഏറ്റവും പുറത്തുള്ളത്‌ പാറ നിറഞ്ഞ ഗ്രഹമാണ്‌.

Ads by Google
Saturday 14 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW