-->
ടെഹ്‌റാന്‍: ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ 47ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ലൈവ് സംപ്രേക്ഷണത്തിനിടെ ഇറാനിയന്‍ റിപ്പോര്‍ട്ടര്‍ക്കു പിഴച്ചു. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് 'മരണമുണ്ടാകട്ടേ' എന്നാണ് അദ്ദേഹം പറഞ്ഞത്.
'മര്‍ഗ് ബാര്‍ ഖമനേയി' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാന്‍ ടിവി പരിപാടികളില്‍. 'മര്‍ഗ് ബാര്‍ ഇസ്രയേല്‍', 'മര്‍ഗ് ബാര്‍ അേേരിക്ക' എന്ന് പറയുന്നത് ഇപ്പോള്‍ സാധാരണമാണ്. ഇസ്രയേല്‍ എന്ന് പറയുന്നതിനു പകരം അറിയാതെ ഖമനേയി എന്ന് പറഞ്ഞെന്നാണു വിശദീകരണം. ഏതാലായും ഇറാനിലെ സ്‌റ്റേറ്റ് ബ്രോഡ്‌കാസ്‌റ്റര്‍ പ്രാദേശിക ടെലിവിഷനായ ഹാമൗന്‍ പ്ര?വിന്‍ഷ്യലിന്റെ ഡയറക്‌ടറെ പുറത്താക്കുകയും സ്‌റ്റാഫുകളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു. ബുധനാഴ്‌ച നടന്ന സര്‍ക്കാര്‍ അനുകൂല റാലിക്കിടെയാണ് ഈ പരാമര്‍ശം ഉയര്‍ന്നത്. സാധാരണയായി ഇത്തരം പരിപാടികളില്‍ മുഴങ്ങിക്കേള്‍ക്കുന്ന 'അമേരിക്കയ്‌ക്ക് മരണമുണ്ടാകട്ടെ' അല്ലെങ്കില്‍ 'ഇസ്രയേലിന് മരണമുണ്ടാകട്ടെ' എന്ന മുദ്രാവാക്യങ്ങളില്‍നിന്ന് ഇത് വ്യത്യസ്‌തമായിരുന്നു. സമീപകാലത്ത് ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഈ പ്രയോഗം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. റിപ്പോര്‍ട്ടറായ മുസാബ് റാസൗലിസാദിനാണ് അബദ്ധംപറ്റിയത്.
പിന്നീടുള്ള വീഡിയോയില്‍ അദ്ദേഹം തെറ്റ് സമ്മതിച്ചു. 'അമേരിക്കയ്‌ക്ക് മരണമുണ്ടാകട്ടെ' എന്ന് പറഞ്ഞതിന് ശേഷം, അദ്ദേഹം പെട്ടെന്നാണ് 'ഖമനേയിക്ക് മരണമുണ്ടാകട്ടേ' എന്ന് പറഞ്ഞത്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന്റെ 47ാം വാര്‍ഷികം രാജ്യത്തുടനീളം റാലികളും പ്രസംഗങ്ങളും നടത്തി ഇറാന്‍ ആഘോഷിച്ചപ്പോഴാണ് ഈ സംഭവം.