Wednesday, March 11, 2026 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 12.33 PM

വിശ്വാസ്യതയുടെ കരുത്തിൽ നാഷണൽ പെയിന്റ്‌സ്; ഡീലേഴ്‌സ് മീറ്റ് ഫെബ്രുവരി 15-ന്

uploads/news/2026/02/825432/pravasi-news.jpg

ദോഹ: ഖത്തറിലെ പ്രമുഖ പെയിന്റ് നിർമ്മാതാക്കളായ നാഷണൽ പെയിന്റ്‌സ് ഫാക്ടറീസ് കമ്പനി (National Paints Factories Co. - Qatar) വാർഷിക ഡീലേഴ്‌സ് സംഗമം ഫെബ്രുവരി 15 ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് റാഡിസൺ ബ്ലൂ ഹോട്ടലിലെ ഗിവാന ഹാളിൽ നടക്കുമെന്ന് കമ്പനി മാനേജ് മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2025 ൽ മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനിയുടെ ഡീലർമാരെയും ഉപഭോക്താക്കളെയും ചടങ്ങിൽ ആദരിക്കുകയും ആകർഷകമായ സമ്മാനങ്ങൾ നൽകുകയുംചെയ്യും. വിഷൻ 2026 ന്റെ വിശദാംശങ്ങൾ മാനേജ്മെന്റ് അവതരിപ്പിക്കും.
പുതുതായി വികസിപ്പിച്ചെടുത്ത ഉൽപ്പന്നങ്ങൾ കമ്പനിയുടെ ടെക്നിക്കൽ ടീം ചടങ്ങിൽ പരിചയപ്പെടുത്തും. ഖത്തറിലെ നിർമ്മാണ മേഖലയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരാനും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഡെപ്യൂട്ടി ജനറൽ മാനേജർ മുഹമ്മദ് ബിൻ സാല അൽ ഖുലൈഫി പറഞ്ഞു. റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ കമ്പനി ഡെപ്യൂട്ടി ജനറൽ മാനേജർ അഹമ്മദ് ബിൻ സാല അൽ ഖുലൈഫി, സെയിൽസ് & മാർക്കറ്റിംഗ് മാനേജർ ജോൺ എബ്രഹാം, അസി: ജനറൽ മാനേജർ
ലിയാഖത്ത്‌അൻജുംഎന്നിവർ പങ്കെടുത്തു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW