Thursday, March 12, 2026 Last Updated 49 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 12.24 PM

എങ്ങനെയുണ്ട് വെറൈറ്റിയല്ലേ? വാലന്റൈന്‍സ് ദിനത്തില്‍ എക്‌സിന്റെ പേര് മൃഗങ്ങളുടെ വിസര്‍ജ്യത്തിനിടാം, വേറിട്ട ഓഫറുമായി മൃഗശാല

zoo, animal, waste, ex-name, offer

ഇത്തവണത്തെ വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ ഓഫറുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഒരു മൃഗശാല. നിങ്ങളുടെ മുന്‍ കാമുകന്റെ അല്ലെങ്കില്‍ മുന്‍ കാമുകിയുടെ (എക്‌സ്) പേര് മൃഗങ്ങളുടെ വിസര്‍ജ്യത്തിന് നല്‍കാമെന്നതാണ് മൃഗശാലയുടെ വാഗ്ദാനം. യുഎസ്സിലെ ബാള്‍ട്ടിമോറിലുള്ള മെറിലന്‍ഡ് മൃഗശാലയാണ് ഇത്തരമൊരു ഓഫര്‍ മുന്നോട്ടുവെച്ചത്.

പണം സമാഹരിക്കാനായാണ് മെറിലന്‍ഡ് മൃഗശാല ഇത്തരമൊരു ഉദ്യമവുമായി കഴിഞ്ഞമാസം മുന്നോട്ടുവന്നത്. ഡോളേഴ്‌സ് ഫോര്‍ ഡങ് എന്നാണ് ഈ പരിപാടിയുടെപേര്. വെറും അഞ്ച് ഡോളര്‍ നല്‍കിയാല്‍ മൃഗത്തിന്റെ വിസര്‍ജ്യത്തിന് മൃഗശാല നിങ്ങളുടെ എക്‌സ്‌സിന്റെ പേര് നല്‍കുകയും ഇതിന്റെ പിഡിഎഫ് രൂപത്തിലുള്ള സര്‍ട്ടിഫിക്കറ്റ് അയച്ചുതരികയും ചെയ്യും. മെറിലന്‍ഡ് മൃഗശാലയിലേയും ലോകത്തെ മറ്റ് ഇടങ്ങളിലേയും ആവാസവ്യവസ്ഥകളെ സംരക്ഷിക്കാനായാണ് ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുക. ആയിരത്തിലേറെ മൃഗങ്ങളാണ് മെറിലന്‍ഡ് മൃഗശാലയിലുള്ളത്. വലിയ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളും ഇക്കൂട്ടത്തിലുണ്ട്.

'ഈ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ ഹൃദയവേദനയെ തമാശയാക്കി മാറ്റാനുള്ള മികച്ച മാര്‍ഗമാണ് ഡോളേഴ്‌സ് ഫോര്‍ ഡങ്. വെറും അഞ്ച് ഡോളറിന് മൃഗത്തിന്റെ വിസര്‍ജ്യത്തിന് നിങ്ങളുടെ എക്‌സിന്റെ പേര് നല്‍കാന്‍ കഴിയും. മൃഗങ്ങളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനൊപ്പം അസംബന്ധം സംസാരിക്കാനുമുള്ള മികച്ച വഴിയാണ് ഇത്.' മെറിലന്‍ഡ് മൃഗശാല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇത് രണ്ടാം തവണയാണ് മെറിലന്‍ഡ് മൃഗശാല ഡോളേഴ്‌സ് ഫോര്‍ ഡങ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന് മുമ്പ് നടത്തിയ ഡോളേഴ്‌സ് ഫോര്‍ ഡങ് വഴി പതിനായിരം ഡോളറോളം സമാഹരിക്കാന്‍ മൃഗശാലയ്ക്ക് കഴിഞ്ഞു. ഇത്തവണ ഇതിനകം ലോകത്തെ 30ലേറെ രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ പണം തന്നു എന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു.

Ads by Google
Saturday 14 Feb 2026 12.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW