-->
ധാക്ക: ഷെയ്‌ഖ് ഹസീനയെ വിചാരണയ്‌ക്കായി ഇന്ത്യ വിട്ടുനല്‍കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് വിജയത്തിനു തൊട്ടുപിന്നാലെ ബി.എന്‍.പി. ഉന്നയിച്ചത് തുടക്കത്തില്‍ത്തന്നെ കല്ലുകടിയായി. ഹസീനയെ നിയമപരമായി വിട്ടുനല്‍കണമെന്നു ബം?ാദേശ് വിദേശകാര്യമന്ത്രി നേരത്തേ ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും അതിനെ തങ്ങള്‍ പിന്തുണയ്‌ക്കുന്നുവെന്നും ബി.എന്‍.പി. നേതാവ് സലാഹുദ്ദീന്‍ അഹമ്മദ് പറഞ്ഞു. വിഷയം രണ്ട് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രാലയങ്ങള്‍ തമ്മിലുള്ളതാണ്. ഇന്ത്യ ഉള്‍പ്പെടെ എല്ലാ അയല്‍രാജ്യങ്ങളുമായും സാധാരണനിലയിലുള്ള ബന്ധമാണ് ബം?ാദേശ് ആഗ്രഹിക്കുന്നത്. എന്നാല്‍, ബന്ധങ്ങള്‍ പരസ്‌പരബഹുമാനത്തിന്റെയും തുല്യതയുടെയും അടിസ്‌ഥാനത്തിലാകണമെന്നു സലാഹുദ്ദീന്‍ ഓര്‍മിപ്പിച്ചു.
ബം?ാദേശില്‍ നടന്ന പൊതുതെരഞ്ഞെടുപ്പ് കാപട്യമാണെന്ന് ഇന്ത്യയില്‍ കഴിയുന്ന ഷെയ്‌ഖ് ഹസീന കഴിഞ്ഞ 12-ന് ആരോപിച്ചിരുന്നു. ഹസീനയെ വിട്ടുനല്‍കണമെന്ന ബം?ാദേശിന്റെ ആവശ്യം നിലവിലെ നിയമനടപടികളുടെ സാഹചര്യത്തില്‍ പരിശോധിച്ചുവരുകയാണെന്നായിരുന്നു കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. 2024-ലെ കലാപം മനുഷ്യത്വരഹിതമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ഹസീനയ്‌ക്കു കഴിഞ്ഞ നവംബറില്‍ ബം?ാദേശ് കോടതി വധശിക്ഷ വിധിച്ചിരുന്നു.