-->
അതിമാരക വിഷമുള്ള ഞണ്ടിനെ ഭക്ഷിച്ച വ്‌ളോഗര്‍ മരിച്ചു. ഫിലിപ്പീന്‍സിലെ പലാവന്‍ പ്രവിശ്യയിലാണ് സംഭവം. ഫുഡ് ഇന്‍ഫ്‌ലൂവന്‍സറായ എമ്മ അമിത് ആണ് വിഡിയോ ചിത്രീകരിക്കാന്‍ വേണ്ടി കൊടുംവിഷമുള്ള 'ഡെവിള്‍ ക്രാബ്' കഴിച്ചത്. പാചകം ചെയ്യുന്നതിന്റെയും കഴിക്കുന്നതിന്റെയും വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഫെബ്രുവരി നാലിന് സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടല്‍ക്കാട്ടില്‍ പോയപ്പോഴാണ് എമ്മ കക്കയിറച്ചി വിളവെടുപ്പ് നടത്തിയത്. ഇതില്‍ ഡെവിള്‍ ക്രാബും ഉണ്ടായിരുന്നു. കഴിക്കാന്‍ പറ്റുന്ന ഞണ്ട് ആണെന്നാണ് എമ്മ കരുതിയിരുന്നത്. എല്ലാം ഒരുമിച്ച് പാത്രത്തിലിട്ട് തേങ്ങാപ്പാലൊഴിച്ച് പാകം ചെയ്യുകയും കൂട്ടത്തിലെ ഡെവിള്‍ ക്രാബിനെ രുചിയോടെ കഴിക്കുന്നതും വിഡിയോയില്‍ കാണാം.
അടുത്ത ദിവസം എമ്മയ്ക്ക് ശാരീകാസ്വസ്ഥതകള്‍ ഉണ്ടാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ചുണ്ടുകള്‍ കടുംനീല നിറമായി മാറുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അവര്‍ക്ക് ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയും ചെയ്തു. അന്വേഷണസംഘം വീട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍ ഡെവിള്‍ ക്രാബിന്റെ തോട് കണ്ടെത്തി.
പഫര്‍ ഫിഷുകളെപ്പോലെ മാരക വിഷം വഹിക്കുന്ന ജലജീവികളാണ് ഡെവിള്‍ ക്രാബുകള്‍. സാക്‌സിറ്റോക്‌സിന്‍, ടെട്രോഡോക്‌സിന്‍ എന്നീ മാരകമായ വിഷാംശങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. വേവിച്ചാലും വിഷാംശം നശിക്കില്ല. മാംസം കഴിച്ചാല്‍ പക്ഷാഘാതമോ മരണമോ സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
🚨 Tragedy in #Philippines51-year-old food influencer #EmmaAmit has died after eating a highly toxic “devil crab” while filming content in Palawan.Known for filming seafood foraging, coastal cooking & mukbang-style tasting videos.#RIP #influencer #ชลบุรีเขต1 #loveisland pic.twitter.com/05xpTRNPAh— Eyes on the Globe (@eyes_globe) February 12, 2026