Wednesday, March 11, 2026 Last Updated 2 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 08.43 PM

എറണാകുളത്ത് വൃദ്ധ ദമ്പതികളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി ക്ലീറ്റസ്, ഭാര്യ വിമല എന്നിവരാണ് മരിച്ചത്.
 ernakulam

എറണാകുളം എടവനക്കാട്ട് വൃദ്ധ ദമ്പതികളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി ക്ലീറ്റസ്, ഭാര്യ വിമല എന്നിവരാണ് മരിച്ചത്.

ക്ലീറ്റസിന് എഴുപത് വയസും വിമലയ്ക്ക് എഴുപത് വയസുമാണുളളത് . ഏറെ നാളായി വിമലയെ രോഗങ്ങള്‍ അലട്ടിയിരുന്നു. ഇതേ തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കിയതാവാം എന്നാണ് പൊലീസിന്‍റെ നിഗമനം.

ക്ലീറ്റസിന്‍റെ ഇളയസഹോദരനൊപ്പമായിരുന്നു ഇരുവരുടെയും താമസം. ഇന്ന് രാവിലെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി.

Ads by Google
Ads by Google
TRENDING NOW