Wednesday, March 11, 2026 Last Updated 19 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 01.25 PM

സി ജെ റോയിയുടെ ആത്മഹത്യ ; കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം പരിശോധിക്കാന്‍ എസ്ഐടി

uploads/news/2026/02/824068/cj-roy-1.gif

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയില്‍ കേരളത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം പരിശോധിക്കാന്‍ എസ്ഐടി സംഘം. അന്വേഷണം നടത്തുന്ന കര്‍ണാടക എസ്ഐടി സംഘം കൊച്ചിയിലെത്തി അന്വേഷണം നടത്തുമെന്നാണ് വിവരം. ആദായ നികുതി വകുപ്പിന്റെ പരിശോധനയിലേക്ക് നയിച്ച കാരങ്ങളും അടക്കം പരിശോധിക്കും.

അടുത്തിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചില പ്രൊജക്ടുകളില്‍ തിരിച്ചടി നേരിട്ടിരുന്നതായി വിവരമുണ്ട്. പ്രൊജക്ടുകളില്‍ നിക്ഷേപം നടത്തിയ ചിലര്‍ തുടര്‍ച്ചയായി പണം തിരിച്ച് ചോദിച്ചതും റോയിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ റോയി വിഷാദത്തിന് ചികിത്സ തേടിയിരുന്നതായും എസ്ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ബെംഗളൂരു ജയനഗര്‍ എയിറ്റ് ബ്ലോക്കിലെ പ്രമുഖ ആശുപത്രിയിലായിരുന്നു ചികിത്സ. നാല് മാസത്തിലേറെയായി റോയ് വിഷാദത്തിന് ചികിത്സ തേടിയതായാണ് കുടുംബാംഗങ്ങള്‍ എസ്ഐടിക്ക് നല്‍കിയ വിവരം. റോയിയുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് ഇക്കാര്യം എസ്ഐടിയെ അറിയിച്ചത്. ഇക്കാര്യങ്ങള്‍ അടക്കം എസ്ഐടി സംഘം വിശദമായി അന്വേഷിക്കും.

അതേസമയം റോയിയുടെതായി കണ്ടെത്തിയ ഡയറികുറിപ്പുകളെ ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും താന്‍ ഒരു എക്സ്ട്രീം സ്റ്റെപ് എടുക്കുകയാണെന്നും റോയ് ഡയറിക്കുറിപ്പില്‍ കുറിച്ചിരുന്നു. ആത്മഹത്യാകുറിപ്പിന് സമാനമായ വിവരങ്ങളാണ് ഇതില്‍ ഉള്ളതെന്നായിരുന്നു വിവരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW