Thursday, March 12, 2026 Last Updated 11 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 02.30 PM

ജിമാക് (GMAQ) ഖത്തർ ചാപ്റ്റർ ലോഞ്ചിംഗ് ഇന്ന്; ഡോ. ഗോകുലം ഗോപാലനെ ആദരിക്കും

uploads/news/2026/02/825302/t.jpg

ദോഹ: വടകര മടപ്പള്ളി ഗവൺമെന്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഖത്തറിലെ കൂട്ടായ്മയായ ജിമാക് (GMAQ - Government College Madappally Alumni Qatar) ഔദ്യോഗിക ലോഞ്ചിംഗ് ഇന്ന് നടക്കും. വക്രയിലെ ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 'റീകണക്ട്' എന്ന പേരിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ചാണ് സംഘടനയുടെ പ്രഖ്യാപനം നടക്കുക.
ഖത്തറിലെ പ്രവാസി മലയാളി സമൂഹത്തിൽ വലിയ സാന്നിധ്യമുള്ള മടപ്പള്ളി കോളേജ് പൂർവ്വ വിദ്യാർത്ഥികളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ജിമാക് രൂപീകരിച്ചിരിക്കുന്നത്. മടപ്പള്ളി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പ്രമുഖ വ്യവസായ-വിദ്യാഭ്യാസ-സിനിമാ പ്രവർത്തകനുമായ ഡോ. ഗോകുലം ഗോപാലനെ ചടങ്ങിൽ ആദരിക്കും. ഖത്തർ പ്രവാസത്തിൽ 40 വർഷം പൂർത്തിയാക്കിയ മടപ്പള്ളി കോളേജിലെ നാല് മുതിർന്ന പൂർവ്വ വിദ്യാർത്ഥികളെയും ചടങ്ങിൽ പ്രത്യേകം ആദരിക്കും. ചടങ്ങിന്റെ ഭാഗമായി പ്രഗത്ഭരായ എഴുത്തുകാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ സ്മരണികയും പ്രകാശനം ചെയ്യും.
ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഖാലിദ് അബ്ദുൽറഹ്മാൻ അൽ ഫഖ്റു മുഖ്യാതിഥിയായി പങ്കെടുക്കും. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം നാട്ടിൽ നിന്നെത്തിയ പ്രമുഖ ഗായകരായ വിജേഷ് ഗോപാൽ, ചിത്ര അരുൺ, വിഷ്ണു വർദ്ധൻ, കൃതിക എന്നിവർ നയിക്കുന്ന സംഗീത വിരുന്നും ഫാരിഷ ഹുസൈൻ അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട് ഇശലുകളും,പൂർവ്വ വിദ്യാർത്ഥി കൂടിയായ സുധൻ കൈവേലിയുടെ ഹാസ്യ പ്രകടനവും അരങ്ങേറും.
ദോഹയിൽ നടന്നപത്രസമ്മേളനത്തിൽ ഡോ. ഗോകുലം ഗോപാലനൊപ്പം സംഘാടകസമിതി ചെയർമാൻ ആഷിഖ് അഹ്മദ്, ജനറൽ കൺവീനർ ശ്രീനാഥ് പറമ്പത്ത്, ജിമാക് പ്രസിഡന്റ് ഫൈസൽ കേളോത്ത്, ജനറൽ സെക്രട്ടറി ബിജു സി.കെ, ട്രഷറർ നൗഷാദ്, കോൺകോർഡ് സാരഥി ജുബീഷ്, റിഹാബ് മീഡിയ സി.ഇ.ഒ ഷാഫി പാറക്കൽ എന്നിവർ പങ്കെടുത്തു.

ഷഫീക്ക് അറക്കൽ

Ads by Google
Friday 13 Feb 2026 02.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW