-->
കോട്ടയം: ഫിബ ലൈസന്‍സുള്ള അമേരിക്കന്‍ പരിശീലകനായ റിച്ചാര്‍ഡ് ലീ ബ്രൂക്‌സിനൊപ്പം എലൈറ്റ് ബാസ്‌ക്കറ്റ്‌ബോള്‍ അക്കാദമി ക്യാമ്പില്‍ പ്രവര്‍ത്തിക്കാനുള്ള സുവര്‍ണാവസരം മാന്നാനത്തെ സെന്റ് എഫ്രേംസ് ബാസ്‌ക്കറ്റ്‌ബോള്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ക്ഷണപ്രകാരമാണ് റിച്ചാര്‍ഡ് ഇന്ത്യയിലെത്തിയത്. ക.ിഞ്ഞ 6,7 തീയതികളില്‍ എന്‍.ഐ.എസ്. പട്യാലയില്‍ 2036 സമ്മര്‍ ഒളിമ്പിക് ഗെയിംസിനായുള്ള രാജ്യത്തിന്റെ ദീര്‍ഘകാല ദര്‍ശനവും തയാറെടുപ്പുമായി നടന്ന രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയില്‍ വന്നത്
കഴിഞ്ഞ വര്‍ഷം കുന്നംകുളം, എറണാകുളത്തെ രാജഗിരി ഇന്‍ഡോര്‍ സ്‌റ്റേഡിയം, ആലപ്പുഴയിലെ വൈ.എം.സി.എ, തിരുവനന്തപുരത്തെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിജയകരമായ സെഷനുകള്‍ക്കൊപ്പം അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.പട്ടിയാലയിലെ സെമിനാറിനു ശേഷം , അദ്ദേഹം ബാംഗ്ലൂരിലെ എന്‍.ഐ.എസ്. സെന്ററിലെ ബാസ്‌കറ്റ്‌ബാള്‍ പരിശീലകര്‍ക്കൊപ്പം കുറച്ച് ദിവസങ്ങള്‍ ചെലവഴിക്കുകയും ചെയ്‌തു.ബാസ്‌കറ്റ്‌ബാളിലെ അടിസ്‌ഥാനകാര്യങ്ങള്‍, ഗെയിം ഇന്റലിജന്‍സ്, പ്രഫഷണല്‍ ലെവല്‍ പരിശീലന രീതികള്‍, ബോള്‍ ഹാന്‍ഡ്‌ലിങ് മാസ്‌റ്ററി, എലൈറ്റ് ഫുട്‌വര്‍ക്ക് അജിലിറ്റി, പ്രിസിഷന്‍ ഷൂട്ടിങ് മെക്കാനിക്‌സ്, കോര്‍ട്ട് വിഷന്‍ ഐക്യു, ഫിനിഷിംഗ് ടെക്‌നിക്കുകള്‍ തുടങ്ങിയ കഴിവുകള്‍ ഉള്‍കൊണ്ടുകൊണ്ടാണ് ഇ ആറു ദിവസം നീണ്ടു നിക്കുന്ന ക്യാമ്പ് വിഭാവന ചെയ്‌തിരിക്കുന്നത്. സംസ്‌ഥാന കളിക്കാരായ മിലാന്‍ ജോസ് മാത്യു, ഗൗതം, ജെറിന്‍, അഭിജിത്ത് എന്നിവരുള്‍പ്പെടെ 32 കളിക്കാര്‍ക്കൊപ്പം ആദ്യ ദിനം അദ്ദേഹം കോര്‍ട്ടില്‍ ചെലവഴിച്ചു. അദ്ദേഹത്തെ സഹായിക്കാന്‍ , സംസ്‌ഥാന, ദേശീയ പരിശീലകനായ പ്രേം കുമാറുമുണ്ടായിരുന്നു.
ആദ്യ ദിനത്തില്‍ സാങ്കേതിക കഴിവുകള്‍, പ്രതിരോധ തന്ത്രങ്ങള്‍, കളിക്കാരുടെ വികസനം, മൊത്തത്തിലുള്ള ടീം മാനേജ്‌മെന്റ് എന്നിവയുള്‍പ്പെടെ ബാസ്‌കറ്റ്‌ബോള്‍ പരിശീലനത്തെക്കുറിച്ചുള്ള അവരുടെ അറിവും ധാരണയ്‌ക്കും തുടക്കമിട്ടു.