Wednesday, March 11, 2026 Last Updated 38 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.25 PM

ജയിലധികൃതര്‍ കണ്ണടച്ചു; ഇമ്രാന്‍ ഖാന്‌ കാഴ്‌ച നഷ്‌ടപ്പെടുന്നു

uploads/news/2026/02/825191/int3.jpg

ഇസ്ലാമാബാദ്‌: ജയിലില്‍ കഴിയുന്ന പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വലതു കണ്ണിന്‌ 15 ശതമാനം മാത്രം കാഴ്‌ച. സുപ്രീം കോടതിക്ക്‌ അമിക്കസ്‌ ക്യൂറി നല്‍കിയ റിപ്പോര്‍ട്ടിലാണ്‌ മുന്‍ ക്രിക്കറ്റ്‌താരം കൂടിയായ ഖാന്‍ നേരിടുന്ന അവഗണന വെളിപ്പെടുത്തിയത്‌. മൂന്നുമാസമായി മുന്‍ പ്രധാനമന്ത്രി പരാതിപ്പെട്ടിട്ടും ബധിര കര്‍ണങ്ങളിലാണ്‌ പതിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്‌. പാകിസ്‌താന്‍ സുപ്രീം കോടതി അമിക്കസ്‌ ക്യൂറിയായി നിയമിച്ച ബാരിസ്‌റ്റര്‍ സല്‍മാന്‍ സഫ്‌ദര്‍ ഈ മാസം 10ന്‌ ഖാനുമായി രണ്ട്‌ മണിക്കൂര്‍ കൂടിക്കാഴ്‌ച നടത്തി. തുടര്‍ന്നാണ്‌ ഏഴു പേജുള്ള വിശദമായ റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്‌.
ഡസന്‍ കണക്കിന്‌ കുറ്റങ്ങള്‍ ചുമത്തി 2023 ഓഗസ്‌റ്റില്‍ ജയിലിലടച്ചശേഷം 73 വയസുള്ള ഖാന്റെ ആരോഗ്യം പലകുറി വഷളായിരുന്നു. റെറ്റിനയെ ഗുരുതരമായി ബാധിക്കുംവിധം രക്‌തം കട്ടപിടിച്ചിട്ടുണ്ടെന്ന്‌ ഇസ്ലാമാബാദിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയിലെ നേത്രരോഗവിദഗ്‌ധന്‍ അടുത്തിടെ സ്‌ഥിരീകരിച്ചു.
ചികിത്സയ്‌ക്ക്‌ ഇനിയും കാലതാമസം ഉണ്ടായാന്‍ ഖാന്റെ നില കൂടുതല്‍ വഷളാകുമെന്ന്‌ അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ട്‌ ചെയ്‌തു. പിന്നാലെ പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കാന്‍ പാക്‌ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്‌. യു.കെയിലുള്ള മക്കളുമായി ഫോണില്‍ ബന്ധപ്പെടാന്‍ ഖാനെ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇമ്രാന്റെ ആരോഗ്യപ്രശ്‌നം പ്രധാനമാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ യഹ്യ അഫ്രീദി നിരീക്ഷിച്ചു. ചികിത്സ നിഷേധിക്കപ്പെട്ടതിനെ ഖാന്‍ സ്‌ഥാപിച്ച പാകിസ്‌താന്‍ തെഹ്‌രീക്കെ ഇന്‍സാഫ്‌ (പി.ടി.ഐ) പാര്‍ട്ടി അപലപിച്ചു.

Ads by Google
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW