Wednesday, March 11, 2026 Last Updated 50 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.25 PM

വാട്ട്‌സ്‌ആപ്‌ നിരോധിക്കാന്‍ റഷ്യ

uploads/news/2026/02/825190/int2.jpg

മോസ്‌കോ: സന്ദേശമയയ്‌ക്ക്‌ ഉപയോഗിക്കുന്ന വാട്ട്‌സ്‌ആപ്പ്‌ അടക്കമുള്ള ആപ്പുകള്‍ക്കു നിരോധനം കൊണ്ടുവരാന്‍ റഷ്യ. മറ്റാ ഉടമസ്‌ഥതയിലുള്ള വാട്ട്‌സ്‌ആപ്പിന്‌ റഷ്യയിലെ 10 കോടി ഉപയോക്‌താക്കളുണ്ട്‌. അവരോട്‌ സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള ആപ്പിലേക്ക്‌' മാറാന്‍ നിര്‍ദേശം നല്‍കി. 'റഷ്യന്‍ നിയമത്തിന്റെ ചട്ടക്കൂടുകള്‍ പാലിക്കാനുള്ള മെറ്റയുടെ വിമുഖത കാരണമാണ്‌' തീരുമാനമെന്നു റഷ്യയുടെ വക്‌താവ്‌ ഡിമിട്രി പെസ്‌കോവ്‌ പറഞ്ഞു. 'നിയമങ്ങള്‍ പാലിക്കുകയും ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്‌താല്‍' മെറ്റക്ക്‌ വീണ്ടും പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത മാക്‌സ്‌ ആപ്പ്‌ ഉപയോഗിക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം. 'ദേശീയ മെസഞ്ചര്‍ റഷ്യക്കാര്‍ക്ക്‌ ലഭ്യമായ ഒരു ബദല്‍' ആണെന്ന്‌ അദ്ദേഹം പറഞ്ഞു.
റഷ്യന്‍ ഇന്റര്‍നെറ്റ്‌ റെഗുലേറ്റര്‍ റോസ്‌കോംനാഡ്‌സര്‍ ഈ ആഴ്‌ച ടെലിഗ്രാമിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അതിലേക്ക്‌ പ്രവേശനം നിയന്ത്രിക്കുമെന്നും അറിയിച്ചിരുന്നു. റഷ്യയില്‍ ടെലിഗ്രാമിന്‌ ഏറെ ആരാധകരുണ്ട്‌. യുൈക്രനിലെ റഷ്യന്‍ സേന ആ ആപ്പ്‌ വ്യാപകമായി ഇത്‌ ഉപയോഗിക്കുന്നുണ്ടത്രേ.
2022ല്‍ യുൈക്രന്‍ അധിനിവേശം ആരംഭിക്കുന്നതിന്‌ മുമ്പ്‌ തന്നെ, റഷ്യന്‍ അധികാരികള്‍ ആഗോള ഇന്റര്‍നെറ്റിന്‌ ബദലായി ഒരു ആഭ്യന്തര സംവിധാനം വികസിപ്പിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. യുദ്ധസമയത്ത്‌ ഈ നീക്കങ്ങള്‍ വേഗത കൈവരിച്ചു. ഒപ്പം മാക്‌സ്‌ എന്ന സര്‍ക്കാര്‍ പിന്തുണയുള്ള പ്ലാറ്റ്‌ഫോമിന്‌ ഊന്നല്‍ നല്‍കി. റഷ്യന്‍ അധികാരികള്‍ക്ക്‌ നിരീക്ഷണത്തിനായി മാക്‌സിനെ ഉപയോഗിക്കാമെന്ന്‌ വിമര്‍ശകര്‍ ആരോപിക്കുന്നു, എന്നിരുന്നാലും സര്‍ക്കാര്‍ മാധ്യമങ്ങള്‍ ഇത്‌ നിഷേധിച്ചിട്ടുണ്ട്‌. മാക്‌സ്‌ ഇപ്പോള്‍ റഷ്യയില്‍ ടെലിവിഷന്‍ പരസ്യങ്ങള്‍, ബില്‍ബോര്‍ഡുകള്‍, പ്രാദേശിക ഉദ്യോഗസ്‌ഥര്‍, മാധ്യമങ്ങള്‍ എന്നിവ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. നിയമപ്രകാരം റഷ്യന്‍ ഉപയോക്‌താക്കളുടെ ഡേറ്റ രാജ്യത്ത്‌ സൂക്ഷിക്കാന്‍ വാട്ട്‌സ്‌ആപ്പും ടെലിഗ്രാമും വിസമ്മതിച്ചുവെന്ന്‌ റഷ്യ വാദിക്കുന്നു. കൂടാതെ, റഷ്യന്‍ പൗരന്മാരില്‍നിന്ന്‌ പണം തട്ടിയെടുക്കുന്നതിനും വഞ്ചിക്കുന്നതിനും വാട്ട്‌സ്‌ആപ്പ്‌ പ്രധാനമായും ഉപയോഗിക്കുന്ന സേവനങ്ങളില്‍ ഒന്നാണെന്ന്‌ അധികാരികള്‍ ആരോപിക്കുന്നു. ഇത്‌ മാക്‌സ്‌ ആപ്പിലേക്ക്‌ മാറാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനുള്ള കാരണമായി അവര്‍ ഉദ്ധരിക്കുന്നു. ന്യൂസ്‌ ഏജന്‍സിയായ ടാസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതനുസരിച്ച്‌ ഈ വര്‍ഷം തന്നെ വാട്ട്‌സ്‌ആപ്പിനു പൂര്‍ണ നിരോധനം വരും. മുമ്പ്‌ റഷ്യയിലെ ഏറ്റവും പ്രചാരമുള്ള ആപ്പായിരുന്നു വാട്ട്‌സ്‌ആപ്പ്‌. എന്നാല്‍ 2022ല്‍ മെറ്റയെ തീവ്രവാദ സംഘടനയായി മുദ്രകുത്തിയതിന്‌ ശേഷം, ഇന്‍സ്‌റ്റാഗ്രാം, ഫെയ്‌സ്‌ബുക്ക്‌ പോലുള്ള ആപ്പുകള്‍ റഷ്യയില്‍ നിരോധിക്കപ്പെട്ടു, അവ വെര്‍ച്വല്‍ ൈപ്രവറ്റ്‌ നെറ്റ്‌വര്‍ക്കുകള്‍ (വി.പി.എന്‍) വഴിയേ ലഭ്യമാകൂ. ഡിജിറ്റല്‍ അവകാശ പദ്ധതിയായ 'നാ സ്വ്യാസി' റിപ്പോര്‍ട്ട്‌ ചെയ്‌തതനുസരിച്ച്‌, റോസ്‌കോംനാഡ്‌സര്‍ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള ഇന്റര്‍നെറ്റ്‌ വിലാസ ഡയറക്‌ടറിയില്‍നിന്ന്‌ റഷ്യ വെബ്‌സൈറ്റുകള്‍ നീക്കം ചെയ്യുന്നത്‌ വര്‍ധിച്ചു വരുന്നു.
ദേശീയ ഡൊമേയ്‌ന്‍ നെയിം സിസ്‌റ്റത്തില്‍ യൂട്യൂബ്‌, ഫെയ്‌സ്‌ബുക്ക്‌, വാട്ട്‌സ്‌ആപ്പ്‌ വെബ്‌, ഇന്‍സ്‌റ്റാഗ്രാം, ബിബിസി, ഡ്യൂഷെ വെല്ലെ എന്നിവ ഉള്‍പ്പെടെ 13 പ്രധാന വെബ്‌സൈറ്റുകള്‍ ഇപ്പോള്‍ ലഭ്യമല്ല. വെര്‍ച്വല്‍ ൈപ്രവറ്റ്‌ നെറ്റ്‌വര്‍ക്ക്‌ വഴി മാത്രമാണ്‌ അവ ലഭിക്കുന്നത്‌. അവസാനം വരെ എന്‍ഡ്‌ടുഎന്‍ഡ്‌ എന്‍ക്രിപ്‌ഷന്‍ ഇല്ലാത്തതും അധികാരികള്‍ക്ക്‌ നുഴഞ്ഞുകയറാന്‍ കഴിയുന്നതുമായ മാക്‌സിനു സര്‍ക്കാരിന്റെ ശക്‌തമായ പിന്തുണയാണുള്ളത്‌.
2025 മുതല്‍, രാജ്യത്ത്‌ വില്‍ക്കുന്ന എല്ലാ പുതിയ ഉപകരണങ്ങളിലും മാക്‌സ്‌ ആപ്പ്‌ മുന്‍കൂട്ടി ഇന്‍സ്‌റ്റാള്‍ ചെയ്യണമെന്ന്‌ അധികാരികള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്‌. പൊതുമേഖലാ ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദം നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌.

Ads by Google
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW