Wednesday, March 11, 2026 Last Updated 37 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.24 PM

വടക്കന്‍ സുഡാനില്‍ ഫെറി മുങ്ങി 21 മരണം

ഖാര്‍ത്തൂം: വടക്കന്‍ സുഡാനിലെ നൈല്‍ നദിയില്‍ യാത്രാ ഫെറി മുങ്ങി സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ 21 പേര്‍ മരിച്ചു. ആറോ ഏഴോ പേരെ രക്ഷപ്പെടുത്തിയതായും കാണാതായതായ ഒരു ഡസനോളം പേരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു. ദൈം അല്‍-ഖരായ്‌ ഗ്രാമങ്ങള്‍ക്കിടയില്‍ സര്‍വീസ്‌ നടത്തുന്ന മരം കൊണ്ടുള്ള പാസഞ്ചര്‍ ഫെറിയില്‍ 35 യാത്രക്കാരുണ്ടായിരുന്നു.
സുഡാനിലെ തലസ്‌ഥാനമായ ഖാര്‍ത്തൂമില്‍ നിന്ന്‌ സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും കാണാതായവരെ കണ്ടെത്താന്‍ നൈല്‍ നദിയിലെ എല്ലാ സിവില്‍ ഡിഫന്‍സ്‌ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
അപകടത്തെത്തുടര്‍ന്നുള്ള നിര്‍ണായകമായ ആദ്യ മണിക്കൂറുകളില്‍ പ്രാദേശിക അധികാരികളില്‍ നിന്നും സിവില്‍ ഡിഫന്‍സ്‌ സംഘങ്ങളില്‍ നിന്നുമുള്ള തണുപ്പന്‍ ഇടപെടല്‍ ദുരന്തത്തിന്റെ വ്യാപ്‌തി വര്‍ധിപ്പിച്ചതായി ആക്ഷേപമുണ്ട്‌. 2018 ല്‍ നൈല്‍ നദിയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ബോട്ട്‌ മുങ്ങി 23 പേര്‍ മരിച്ചിരുന്നു.

Ads by Google
Thursday 12 Feb 2026 11.24 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW