Saturday, March 14, 2026 Last Updated 17 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.24 PM

കാനഡയ്‌ക്കുള്ള ട്രംപിന്റെ തീരുവയ്‌ക്ക്‌ യു.എസ്‌്. കോണ്‍ഗ്രസില്‍ തിരിച്ചടി

വാഷിങ്‌ടണ്‍: കാനഡയ്‌ക്കു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഏര്‍പ്പെടുത്തിയ തീരുവയ്‌ക്ക്‌ യു.എസ്‌. കോണ്‍ഗ്രസിന്റെ അനുമതിയില്ല.
ആറ്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടി എം.പിമാര്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്നതോടെ ട്രംപിന്റെ നിര്‍ദേശം വോട്ടിനിട്ട്‌ തള്ളുകയായിരുന്നു. 211 നെതിരേ 219 വോട്ടുകള്‍ക്കാണു ട്രംപിന്റെ നിര്‍ദേശം കോണ്‍ഗ്രസ്‌ തള്ളിയത്‌. കഴിഞ്ഞ വര്‍ഷം ട്രംപ്‌ കാനഡയ്‌ക്ക്‌ ഏര്‍പ്പെടുത്തിയ തീരുവകള്‍ അവസാനിപ്പിക്കാനുള്ള പ്രമേയം ഡെമോക്രാറ്റ്‌ അംഗങ്ങളാണു കൊണ്ടുവന്നത്‌. പക്ഷേ, പ്രമേയം പാസായതുകൊണ്ട്‌ മാത്രം തീരുവകള്‍ അവസാനിക്കില്ല.
പ്രമേയം നടപ്പാകണമെങ്കില്‍ യു.എസ്‌. സെനറ്റും അംഗീകരിക്കുകയും പിന്നീട്‌ ട്രംപ്‌ ഒപ്പുവയ്‌ക്കുകയും വേണം. എന്നാല്‍, ട്രംപ്‌ ഇതില്‍ ഒപ്പുവയ്‌ക്കാനുള്ള സാധ്യത വിരളമാണ്‌. പ്രസിഡന്റ്‌ സ്‌ഥാനം ഏറ്റെടുത്തശേഷം കാനഡയുമായി ഏറ്റുമുട്ടലിന്റെ പാതയിലാണു ട്രംപ്‌.
അടുത്തിടെ ചൈനയുമായുള്ള കാനഡയുടെ വ്യാപാര കരാറിനുള്ള മറുപടിയായി 100% ഇറക്കുമതി നികുതി ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. പ്രതിനിധിസഭയില്‍ വോട്ട്‌ നടക്കുമ്പോള്‍ ട്രംപ്‌ ട്രൂത്ത്‌ സോഷ്യലിലൂടെ സ്വന്തം പാര്‍ട്ടിക്കാര്‍ക്കും മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. 'ഏത്‌ റിപ്പബ്ലിക്കന്‍, പ്രതിനിധിസഭയിലായാലും സെനറ്റിലായാലും, തീരുവകള്‍ക്കെതിരേ വോട്ട്‌ ചെയ്‌താല്‍ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. ഇതുവരെ തീരുവകള്‍ നമുക്ക്‌ സാമ്പത്തികവും ദേശീയ സുരക്ഷയും നല്‍കിയിട്ടുണ്ട്‌. ഒരു റിപ്പബ്ലിക്കനും ഈ നേട്ടം നശിപ്പിക്കാന്‍ ശ്രമിക്കരുത്‌' - അദ്ദേഹം കുറിച്ചു.
ട്രംപിന്റെ ഒരു പ്രധാന അനുയായിയായ പ്രതിനിധിസഭയിലെ സ്‌പീക്കര്‍ മൈക്ക്‌ ജോണ്‍സണ്‍, ട്രംപിന്റെ തീരുവകളെക്കുറിച്ച്‌ സംസാരിക്കുന്നത്‌ തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിന്‌ ശേഷമാണ്‌ വോട്ട്‌ നടന്നത്‌. യു.എസ്‌. പ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക്‌ നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്‌. ആറ്‌ റിപ്പബ്ലിക്കന്‍ പ്രതിനിധികളുടെ എതിര്‍പ്പും ഡെമോക്രാറ്റുകളുടെ ഏകകണ്‌ഠമായ പിന്തുണയും ഈ വോട്ടില്‍ നിര്‍ണായകമായി. ഈ പ്രമേയം അവതരിപ്പിച്ചത്‌ ഡെമോക്രാറ്റിക്‌ പ്രതിനിധി ഗ്രെഗറി മീക്‌സ്‌ ആണ്‌. ട്രംപ്‌ തീരുവുകളെ സഖ്യകക്ഷികള്‍ക്ക്‌ എതിരെ ആയുധമായി ഉപയോഗിക്കുകയും ആഗോള സമ്പദ്‌വ്യവസ്‌ഥയെ അസ്‌ഥിരപ്പെടുത്തുകയും ചെയ്യുന്നതായി അദ്ദേഹം ആരോപിച്ചു. ബില്‍ ഇനി യു.എസ്‌. സെനറ്റ്‌ പരിഗണിക്കും.
അവിടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്‌ ഭൂരിപക്ഷമുണ്ട്‌. അവിടെയും പാസായാല്‍ പോലും, അത്‌ ട്രംപ്‌ ഒപ്പുവയ്‌ക്കാനുള്ള സാധ്യത കുറവാണ്‌. അതിനിടെ, തീരുവ സംബന്ധിച്ച്‌ പ്രസിഡന്റിന്റെ നിയമപരമായ അധികാരം ചോദ്യം ചെയ്യുന്ന ഒരു കേസില്‍ സുപ്രീം കോടതി ഉടന്‍ വിധി പ്രസ്‌താവിക്കാന്‍ സാധ്യതയുണ്ട്‌.
അതിനാല്‍ ട്രംപിന്റെ തീരുവുകള്‍ നിയമപരമായ പരിശോധന നേരിടുന്നുണ്ട്‌.

Ads by Google
Thursday 12 Feb 2026 11.24 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW